AICCയുടെ ശക്തി, ലോക് സമ്പർക്ക് അഭിയാൻ പദ്ധതികള്‍ക്ക് തുടക്കമായി

Jaihind Webdesk
Monday, October 22, 2018

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എ.ഐ.സി.സി നടപ്പിലാക്കുന്ന ‘ശക്തി’, ‘ലോക് സമ്പര്‍ക്ക് അഭിയാന്‍’ എന്നീ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. കെ.പി.സി.സിയില്‍ നടന്ന ചടങ്ങില്‍ ശക്തി പദ്ധതി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക്കും ലോക് സമ്പര്‍ക്ക് അഭിയാന്‍ പദ്ധതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് ലോക് സമ്പര്‍ക്ക് അഭിയാന്‍. ഒരു ബൂത്തില്‍ നിന്നും പത്ത് കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുകയും ഒരു കോര്‍ഡിനേറ്റര്‍ക്ക് 25 വീടിന്‍റെ ചുമതല കൈമാറുകയും ചെയ്യും.

രാഹുല്‍ഗാന്ധി നേരിട്ട് പ്രവര്‍ത്തകരുമായി ഫോണില്‍ നേരിട്ട് ബന്ധപ്പെടുന്നതാണ് ശക്തി പദ്ധതി. എസ്.എം.എസ് വഴി ഓരോരുത്തര്‍ക്കും ശക്തിയില്‍ അംഗങ്ങളാകാം.
കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, യുഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍മാരായ സി.വി പത്മരാജന്‍, തെന്നല ബാലകൃഷ്ണ പിള്ള, എം.എം ഹസന്‍, എം.പിമാരായ ശശി തരൂർ, കെ,വി തോമസ്, എ.ഐ.സി.സി ഡാറ്റ അനലറ്റിക്സ് ഡിപ്പാര്‍ട്ട്മെന്‍റ് ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി, ഡി.സി.സി പ്രസിഡന്‍റുമാർ തുടങ്ങിയവർ പങ്കെടുത്തു.