ജമ്മുകശ്മീരിൽ നേതാക്കളുടെ വീട്ടുതടങ്കൽ തുടരുന്നു; നിബന്ധനകളിൽ ഇളവു വരുത്താതെ കേന്ദ്രസർക്കാർ

Jaihind Webdesk
Thursday, August 29, 2019

ജമ്മുകശ്മീരിൽ നേതാക്കളുടെ വീട്ടുതടങ്കൽ തുടരുന്നു. ഇതുവരെ ജമ്മുവിൽ ഏർപ്പെടുത്തിയ നിബന്ധനകളിൽ ഇളവു വരുത്താൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. അതിനിടെ മെഹ്ബൂബ മുഫ്തിയെ കുറിച്ച് വിവരമൊന്നുമില്ലെന്ന് അറിയിച്ച് മകൾ സന ഇൽതിജ രംഗത്തെത്തി. തീവ്രവാദിയോട് പെരുമാറുന്നത് പോലെയാണ് മെഹ്ബൂബ മുഫ്തിയോട് അധികൃതർ പെരുമാറുന്നതെന്നും അവർ വ്യക്തമാക്കി. അതേസമയം സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമിയെ കാണാൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കശ്മീരിൽ. സുപ്രീംകോടതിയുടെ അനുമതിയോടെയാണ് യാത്ര. കഴിഞ്ഞ ദിവസം കശ്മീരിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചിരുന്നു. ഇതിനിടെയാണ് താരിഗാമിയെ കാണാൻ യെച്ചൂരിക്ക് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചത്.