കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം; പാകിസ്ഥാനെന്നല്ല, ഒരു വിദേശരാജ്യവും ഇടപെടേണ്ട കാര്യമില്ല : രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, August 28, 2019

ജമ്മു കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാക്കിസ്ഥാനെന്നല്ല, ഒരു വിദേശ രാജ്യവും ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

“ഞാൻ കേന്ദ്ര സർക്കാരിനോട് പല കാര്യത്തിലും വിയോജിക്കുന്ന ആളാണ്. പക്ഷെ ഒരുകാര്യം ഞാന്‍ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതിൽ പാകിസ്ഥാനെന്നല്ല ഒരു വിദേശ രാജ്യത്തിനും സ്ഥാനമില്ല. ജമ്മു കശ്മീരിൽ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. അതിന് കാരണം പാകിസ്ഥാനാണ്. ലോകത്താകമാനം ഭീകരവാദം പരത്തുന്നതിന് പിന്തുണ നല്‍കുന്ന രാജ്യമെന്ന് അറിയപ്പെടുന്ന പാകിസ്ഥാനാണ് അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നതും പിന്തുണ നല്‍കുന്നതും’ – രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.