സംസ്ഥാന ബജറ്റ് വാചകക്കസർത്തിന്‍റെ ബജറ്റെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Friday, February 7, 2020

 

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് വാചകകസർത്തിന്‍റെ ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1103 കോടി രൂപയുടെ അധിക ബാധ്യതതയാണ് ബജറ്റിലൂടെ ജനങ്ങൾക്ക് മേൽ അടിച്ചേൽപിക്കുന്നത്. മാന്ദ്യത്തിൽ നിന്നും കരകയറാനുള്ള നിർദേശങ്ങളൊന്നും തന്നെ ബജറ്റിലില്ല. ഈ ജനദ്രോഹ ബജറ്റ് മത്സ്യ തൊഴിലാളികളെയും കാർഷിക മേഖലയെയും കൈയൊഴിഞ്ഞ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.