ട്വിറ്ററില്‍ മോദിയെ പിന്തള്ളി രാഹുൽ ഗാന്ധി ; വോട്ടിങ്ങിൽ ഒന്നാമത്

Jaihind News Bureau
Friday, February 19, 2021

ന്യൂഡൽഹി :  ട്വിറ്റർ വോട്ടിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹുദൂരം പിന്തള്ളി  രാഹുൽ ഗാന്ധി. നടനും മുൻ വി.ജെയുമായ രൺവീർ ഷോറി നടത്തിയ സർവേയിലാണ്​ രാഹുൽ ഗാന്ധി മുന്നിലെത്തിയത്​. രാഹുൽ ഗാന്ധി നരേന്ദ്ര മോദി എന്നിവരിൽ ഒരാളെ തെരഞ്ഞെടുക്കാനാവശ്യപ്പെട്ടാൽ നിങ്ങൾ ആരെ തെരഞ്ഞെടുക്കും എന്ന കുറിപ്പോടെയാണ്​ സർവേ നടത്തിയത്​.

345,207 പേർ​ സർവേയിൽ പ​ങ്കെടുത്തു​. ഇവരില്‍ 58.8 ശതമാനംപേരും രാഹുൽ ഗാന്ധിയെയാണ്​ പിന്തുണച്ചത്​. 41.2 ശതമാനം പേർ മാ​ത്രമാണ്​​ മോദിക്ക്​ അനുകൂലമായി വിധിയെ​ഴുതിയത്​. ആയിരക്കണക്കിന്​ റീ ട്വീറ്റുകളും ലൈക്കും പോസ്റ്റിന്​ ലഭിച്ചിട്ടുണ്ട്​. ട്വിറ്ററിൽ ബി.ജെ.പി അനുകൂല നിലപാടുകൾ പലപ്പോഴും പ്രഖ്യാപിച്ചിട്ടുള്ള ആളാണ്​ സർവേ നടത്തിയ രൺവീർ ഷോറി എന്നതാണ്​ ശ്രദ്ധേയം.

രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനത്തിന്​ പിന്നാലെ ‘ഇന്ത്യ വാണ്ട്​സ്​ രാുഹുൽ ഗാന്ധി’ എന്ന ഹാഷ്​ടാഗും ട്രെൻഡിങായിരുന്നു​. പുതുച്ചേരിയിൽ ഭാരതി ദാസൻ സർക്കാർ വനിത കോളജിൽ വിദ്യാർഥിനികളുമായി സംവദിച്ച രാഹുലിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.