നാമനിർദേശ പത്രിക സമർപ്പിക്കാന്‍ രാഹുൽ ഗാന്ധി വയനാട്ടില്‍ എത്തി; സ്വീകരിക്കാനെത്തിയത് ആയിരക്കണക്കിന് പ്രവർത്തകർ

Jaihind Webdesk
Wednesday, April 3, 2024

കൽപ്പറ്റ: ലോക്സഭ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി രാഹുൽ ഗാന്ധി വയനാട്ടില്‍ എത്തി. വയനാട് പാർലമെന്‍റ് മണ്ഡലത്തിൽ നിന്നുമാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിലെത്തി. വയനാട്ടിലെ പ്രവർത്തകർ ആവേശത്തിലാണ് അദ്ദേഹത്തെ വരവേറ്റത്. രാഹുൽ ഗാന്ധിയെ സ്വീകരിക്കാനായി ആയിരക്കണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. ഇരുനേതാക്കളും പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങുകയാണ്.

മൂപ്പൈനാട് തലയ്ക്കൽ ഗ്രൗണ്ടിലാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹെലികോപ്റ്ററില്‍ എത്തിയത്. നൂറുകണക്കിന് ആളുകളാണ് രാഹുലിനെ സ്വീകരിക്കാനായി എത്തിയത്. വയനാടിന് പുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള യുഡിഎഫ് പ്രവർത്തകരും നേതാക്കളും കൽപ്പറ്റയിൽ എത്തിയിട്ടുണ്ട്.