‘പുസ്തകമെടുക്കുന്ന പെൺകുട്ടി ഏതുസമുദായത്തിന്‍റെയും കരുത്താണ്, പറന്നുയരുക’; അപർണയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി| VIDEO

Jaihind News Bureau
Sunday, August 16, 2020

 

കല്‍പ്പറ്റ: ഹയർ സെക്കന്‍ഡറി പരീക്ഷയിൽ 1200 ൽ 1200 മാർക്കും കരസ്ഥമാക്കിയ അപർണയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി. കുറിച്യ സമുദായത്തില്‍ നിന്നും ആദ്യമായി ഈ നേട്ടം കൈവരിച്ച വിദ്യാർത്ഥിനിയാണ് അപർണ. പുസ്തകമെടുക്കുന്ന പെൺകുട്ടി ഏതുസമുദായത്തിന്‍റെയും കരുത്തും  പ്രതീക്ഷയുമാണെന്നും പറന്നുയരണമെന്നും അദ്ദേഹം ആശംസിച്ചു.

വയനാട് പിണങ്ങോട് കുറിഞ്ഞിമ്മൽ കുറിച്യ കോളനിയിൽ  കെ.എ കേളു,  സുജാത ദമ്പതികളുടെ രണ്ടാമത്തെ മകളായ അപർണ, കൊമേഴ്സ് വിഷയത്തിലാണ് മുഴുവന്‍ മാർക്കും സ്വന്തമാക്കിയത്. ഐഎഎസ് സ്വന്തമാക്കണമെന്നാണ് അപർണയുടെ മോഹം. അതിലൂടെ തന്നോടൊപ്പമുള്ളവർക്ക് മികച്ച വിദ്യാഭ്യാസം നൽകി ഉയർത്തി കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്നും അപർണ പറയുന്നു.