നോട്ട് നിരോധനത്തിന്‍റെ മൂന്നാം വാർഷികത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് രാഹുലും പ്രിയങ്കയും

Jaihind News Bureau
Friday, November 8, 2019

Rahul-Priyanka-Ameti

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർത്ത നോട്ട് നിരോധനത്തിന്‍റെ മൂന്നാം വാർഷികത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്. സമ്പത്ത് വ്യവസ്ഥയെ തകർത്തതും നിരവധി ജീവനുകൾ അപഹരിച്ചതും ലക്ഷക്കണക്കിന് ചെറുകിട ബിസിനസുകൾ തകർത്തതും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ തൊഴിലില്ലാത്തവരാക്കി മാറ്റിയതുമായ നോട്ട് നിരോധനത്തിന്‍റെ മൂന്നാം വാർഷികത്തിൽ ഈ ഭീകരമായ ആക്രമണത്തിന് പിന്നിലുള്ളവരെ ഇനിയും നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടില്ല എന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ഓർമ്മിപ്പിച്ചു.

നോട്ട് നിരോധനത്തെ പൈശാചികവൽക്കരണം എന്നാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ അഭിസംബോധന ചെയ്തത്. സമ്പദ്‌വ്യവസ്ഥയെ നശിപ്പിച്ച തുഗ്ലക്ക് നടപടിയുടെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക എന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ ചോദിച്ചു.