രാജ്യം ഭരിക്കുന്നത് ഏകാധിപത്യ പ്രവണതയുള്ള സർക്കാർ : പ്രിയങ്ക ഗാന്ധി

Jaihind News Bureau
Wednesday, February 5, 2020

രാജ്യം ഭരിക്കുന്നത് ഏകാധിപത്യ പ്രവണതയുള്ള സർക്കാർ ആണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സർക്കാരിന്‍റെ യഥാർഥ മുഖം കാണണമെങ്കിൽ ഉത്തർ പ്രദേശിൽ പോയാൽ മതി. ഡൽഹിയുടെ വികസനം കോണ്ഗ്രസ് നടത്തിയതാണ്. രാജ്യത്തിനും ഡല്ഹിക്കും വേണ്ടി ഒന്നും ചെയ്യാത്ത മോദിയും കെജ്‌രിവാളും കോടികൾ മുടക്കി പരസ്യം നൽകുകയാണ് എന്നും പ്രിയങ്ക ഗാന്ധി.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യം ഭരിക്കുന്ന മോദി സർക്കാരിന് ഏകാധിപത്യ സ്വഭാവമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തർ പ്രദേശ് സന്ദർശിച്ചപ്പോൾ തനിക്ക് അത് മനസിലായതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു

ഡൽഹിയുടെ വികസനം കോണ്ഗ്രസ് നടത്തിയതാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. മോദിയും കെജ്‌രിവാളും രാജ്യത്തിനും ഡല്ഹിക്കും വേണ്ടി ഒന്നും ചെയ്യാത്തതിനാൽ കോടികൾ മുടക്കി പരസ്യം നൽകുകയാണ് എന്ന് പ്രിയങ്ക ഗാന്ധി പരിഹസിച്ചു.