കശ്മീർ ഭീകരർക്കൊപ്പം പിടിയിലായ ദേവീന്ദർസിങ്ങിന് എതിരെ ആഞ്ഞടിച്ച് രാഹുലും പ്രിയങ്കയും

Jaihind News Bureau
Thursday, January 16, 2020

തീവ്രവാദികളെ പാർപ്പിച്ചതിന് അറസ്റ്റിലായ ജമ്മു കശ്മീർ ഡെപ്യൂട്ടി എസ്പി ദേവീന്ദർ സിങ്ങിനെതിരെ പ്രധാനമന്ത്രിയുടേയും, ആഭ്യന്തരമന്ത്രിയുടേയും മൗനം ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി. ഇവരിലാണ് ഉദ്യോഗസ്ഥന് സംരക്ഷണം നൽകുന്നതെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ദേവീന്ദറിനെതിരെ സമ്പൂർണ്ണ അന്വേഷണം വേണമെന്ന് പ്രിയങ്കാഗാന്ധിയും വ്യക്തമാക്കി.

പുൽവാമ ഭീകരാക്രമണത്തിൽ ജമ്മു കശ്മീർ ഡെപ്യൂട്ടി എസ്പി ഡേവിന്ദർ സിങ്ങിന്‍റെ പങ്ക് എന്താണെന്നും, എത്ര തീവ്രവാദികളെയാണ് അദ്ദേഹം സഹായിച്ചെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഭാരതീയന്‍റെ രക്തം പുരണ്ട 3 തീവ്രവാദികളെയാണ് ഡേവിന്ദർ സിങ്ങ് തന്‍റെ വീട്ടിൽ അഭയം നൽകിയതെന്നും, ഉദ്യോഗസ്ഥനെ ഫാസ്റ്റ് ട്രാക്ക് കോടതി വിചാരണ നടത്തി രാജ്യദ്രോഹക്കുറ്റത്തിന് കഠിന ശിക്ഷ നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ജമ്മു പോലീസ് ഉദ്ദ്യോഗസ്ഥനെതിരെ സമ്പൂർണ്ണ അന്വേഷണം നടത്തണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രയങ്കാഗാന്ധിയും ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ തീവ്രവാദികളെ സഹായിക്കുന്നത് രാജ്യദ്രോഹമാണെന്നും പ്രിയങ്ക പറഞ്ഞു.ഡി.എസ്.പിയുടെ അറസ്റ്റ് ഇന്ത്യയുടെ ദേശീയ സുരക്ഷയെ അശങ്കപ്പെടുത്തുന്നുവെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. നിലവിലെ സാഹചര്യത്തിൽ വിദേശ പ്രതിനിധികളെ ജമ്മു കശ്മീരിലേക്ക് കൊണ്ടുപോകുന്നത് വിചിത്രമായി തോന്നുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

ജമ്മു കശ്മീരിൽ നടന്ന ഡി.എസ്.പി ദേവീന്ദർ സിങ്ങിന്‍റെ അറസ്റ്റ് ഇന്ത്യയുടെ ദേശീയ സുരക്ഷയെ സംബന്ധിച്ച് നിർണായക ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കണ്ടെത്തൽ ഒഴിവാക്കുക മാത്രമല്ല, നിലവിലുള്ള സാഹചര്യങ്ങളിൽ വിദേശ പ്രതിനിധികളെ ജമ്മു കശ്മീരിലേക്ക് കൊണ്ടുപോകുക തുടങ്ങിയ വളരെ സെൻസിറ്റീവ് ചുമതലകൾ വരെ അദ്ദേഹത്തെ ഏൽപ്പിച്ചുവെന്നത് തികച്ചും വിചിത്രമായി തോന്നുന്നു. ആരുടെ ഉത്തരവിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്? തുടങ്ങിയ കാര്യങ്ങളില്‍ പൂർണ്ണമായ അന്വേഷണം നടത്തണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ തീവ്രവാദികളെ സഹായിക്കുന്നത് രാജ്യദ്രോഹമാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു