മോദിയും ബിജെപിയും രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി; കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ തകർക്കുന്നുവെന്ന്പ്രിയങ്ക ഗാന്ധി

Jaihind News Bureau
Tuesday, February 4, 2020

നരേന്ദ്ര മോദിയും ബിജെപിയും രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്ന് മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ തകർക്കുകയാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്ത് നടക്കുന്ന അക്രമങ്ങൾ കൊണ്ട് ജനങ്ങൾക്ക് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. ഡൽഹിയുടെ വികസനം കോണ്‍ഗ്രസ് കൊണ്ടു വന്നതാണെന്നും അത് ഡൽഹി ജനതക്ക് അറിയാമെന്നും ഇരുവരും വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങളെ തമ്മിൽ അടിപ്പിക്കുക മാത്രമാണ് നരേന്ദ്ര മോദി ചെയ്യുന്നത്. രാജ്യത്തെ ഒരു മത ഗ്രന്ഥത്തിലും മറ്റുള്ളവരെ ആക്രമിക്കാൻ പറഞ്ഞിട്ടില്ല.ബിജെപി നടപ്പാക്കുന്നത് ആർ എസ് എസിന്‍റെ ധർമ്മമാണ്. ഡൽഹിയുടെ വികസനം കോണ്‍ഗ്രസ് കൊണ്ടുവന്നതാണ്. രാജ്യത്ത് നടക്കുന്ന അക്രമങ്ങൾ കൊണ്ട് ജനങ്ങൾക്ക് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ തകർക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ഡൽഹിയെ യു പി ആകുമെന്ന് പറയുന്ന ബിജെപി എന്താണ് യു പിയിൽ ചെയ്തതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. ഡൽഹിയുടെ വികസനം ഷീല ദീക്ഷിദ് നടത്തിയതാണെന്നും കോണ്‍ഗ്രസ് ഭരണം എങ്ങനെയാണെന്ന് ഡൽഹി ജനത കണ്ടതാണെന്നും പ്രിയങ്ക വ്യക്തമാക്കി.

5200 കോടി രൂപയാണ് പ്രധാനമന്ത്രി പരസ്യത്തിനായി മാറ്റി വയ്ക്കുന്നത്. ഒന്നും ചെയ്യാത്തവർക്കാൻ പരസ്യം ചെയ്യേണ്ടി വരുമെന്നും സാധാരണ കച്ചവടക്കാരനോട് ചോദിച്ചാൽ പോലു ജിഎസ്ടിയും നോട്ട് നിരോധനവും സമ്പത്ത് വ്യവസ്ഥയെ തകത്തു എന്ന് പറയുമെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.