Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തലസ്ഥാനത്ത് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക്; യുവമോർച്ച നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്

തലസ്ഥാനത്ത് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക്; യുവമോർച്ച നേതാക്കൾ കൂട്ടത്തോടെ  കോൺഗ്രസിലേക്ക്
  തിരുവനന്തപുരത്ത് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക്.  യുവമോർച്ച നേതാക്കൾ കോൺഗ്രസില്‍ അംഗത്വമെടുക്കും. യുവമോർച്ച സംസ്ഥാന സമിതിയംഗം രാജാജി മഹേഷും യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി പ്രശോഭും അടക്കം 20ലധികം പേരാണ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്.  കഴിഞ്ഞദിവസം  കെപിസിസി ആസ്ഥാനത്ത് പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ്‌ നേതാക്കളായ തമ്പാനൂർ രവിയേയും വി എസ് ശിവകുമാറിനെയും കണ്ട ഇവർ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തി അദ്ദേഹവുമായും സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ എസ് നുസൂർ, ജില്ല പ്രസിഡന്‍റ് സുധീർഷാ പാലോട്, സെക്രട്ടറി അബീഷ് മണക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി ആയിരുന്ന സമയം യുവമോർച്ച നടത്തിയ സമരത്തിന്‍റെ ഭാഗമായി ഉമ്മൻ ചാണ്ടിയെ വഴിയിൽ തടഞ്ഞ കേസിൽ ഇരുവരും പ്രതികളായിരുന്നു. മതേതര ആശയമുൾക്കൊണ്ടു കടന്നുവന്നവരെ പാർട്ടിയിലേക്ക് നേതാക്കൾ സ്വാഗതം ചെയ്തു. ഇന്ന് ഇരുവരും ബിജെപി നേതൃത്വത്തിന് രാജിക്കത്ത് നൽകി. വൈകുന്നേരം കന്‍റോണ്‍മെന്‍റ് വസതിയിലെത്തിയ നേതാക്കളെ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല  സ്വാഗതം ചെയ്തു. ഇതിനിടെ പല പ്രാവശ്യം ബിജെപി നേതൃത്വം സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിച്ചെന്ന് പാർട്ടിവിട്ടവർ പറയുന്നു . തൊട്ടടുത്തദിവസം തന്നെ പാർട്ടി മെമ്പർഷിപ് എടുക്കുമെന്നും തങ്ങളുടെ വരവ് ബിജെപിക്കു കനത്ത നഷ്ടം ഉണ്ടാക്കുമെന്നും ഇവർ പറയുന്നു. ഇവരോടൊപ്പം കഴിഞ്ഞ തവണ തമ്പാനൂർ വാർഡ് ബിജെപി സ്ഥാനാർത്ഥിയായിരുന്ന അമൃതയും കോൺഗ്രസ് മെമ്പർഷിപ് എടുക്കുന്നുണ്ട്.

Related articles

See all
Popular News

വീണയ്ക്കെതിരായ കേസില്‍ പാര്‍ട്ടി എന്തിന് പ്രതിരോധം തീര്‍ത്തു?; സിപിഎം വിപുലീകൃത കണ്ണൂര്‍ ജ...

Popular News

വീണ ജോര്‍ജിന് കുരുക്ക്: 'കെ എസ് യു ആക്രമണം കണ്ടിട്ടില്ല, വീണ പറഞ്ഞതുകൊണ്ട് മൊഴി നല്‍കി'; മ...

Popular News

2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; പട്ടികയില്‍ 21 പൊതു അവധികള്‍; വിജ്ഞാ...

Popular News

പത്തുവര്‍ഷത്തിനിടെ 7 പ്രസവം, കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റില്ല, ആധാര്‍ ഇല്ല; ഹരിപ്പാ...

Save your stories

Sign in