Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വർഗീയതയ്ക്കും അക്രമരാഷ്ട്രീയത്തിനുമെതിരെ യൂത്ത് ലീഗിന്‍റെ യുവജന യാത്ര

വർഗീയതയ്ക്കും അക്രമരാഷ്ട്രീയത്തിനുമെതിരെ യൂത്ത് ലീഗിന്‍റെ  യുവജന യാത്ര

യുവജനയാത്രയുടെ പ്രഖ്യാപന സമ്മേളനം

വർഗീയ മുക്തഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയർത്തിയുള്ള യൂത്ത് ലീഗിന്‍റെ യുവജന യാത്ര ഇന്ന് കാസർഗോഡ് നിന്നും ആരംഭിക്കും.  ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്‍റെ രാജി ഉൾപ്പെടെ യാത്രയിൽ ഉയർത്തിക്കാട്ടും. ഡിസംബർ 24 ന് തിരുവനന്തപുരത്താണ് ജാഥയുടെ സമാപനം. വർഗീയതയ്ക്കും അക്രമരാഷ്ട്രീയത്തിനുമെതിരായും കേന്ദ്ര-കേരള സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാനുമായാണ് യൂത്ത് ലീഗ് യുവജന യാത്ര സംഘടിപ്പിക്കുന്നത്. ബന്ധുനിയമനമടക്കമുള്ള ഇടത് സർക്കാർ മന്ത്രിസഭയിലെ ജലീൽ ഉൾപ്പെടെയുള്ള മന്ത്രിമാരുടെ സ്വജനപക്ഷപാതവും, അഴിമതിയും ജാഥയിലൂടെ ജനങ്ങളുടെ മുന്‍പിൽ വിശദീകരിക്കും. ശബരിമലയിലെ സുപ്രീം കോടതിവിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അവധാനതയില്ലാത്ത നിലപാട് സ്വീകരിച്ച പിണറായി സർക്കാരിനെതിരെയും, വർഗീയ ധ്രുവീകരണത്തിനുള്ള സുവർണാവസരമായി ഇതിനെ കാണുന്ന ബി.ജെ.പിക്കെതിരെയും ക്യാംപെയ്ൻ നടത്തും. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവർ നയിക്കുന്ന ജാഥ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ്പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം ഉദ്യേവാരയിലാണ് യാത്രയുടെ തുടക്കം. പതിനാല് ജില്ലകളിലും കാൽനടയായി പര്യടനം നടത്തുന്ന യാത്ര ഡിസംബർ 24ന് തിരുവനന്തപുരത്ത് സമാപിക്കും https://www.youtube.com/watch?v=jdN1NWX3JMg

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in