Youth Congress Protest| യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മര്‍ദിച്ച സംഭവം: എസ്.ഐ നുഹ്‌മാന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
Jaihind TV News Report
Jaihind TV Web Desk
September 04, 2025
1 min read
•
Updated: June 10, 2026
തൃശ്ശൂര്‍: കുന്നംകുളം ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍, എസ്.ഐ നുഹ്‌മാന്റെ മലപ്പുറത്തെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. എസ്.ഐക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ബുധനാഴ്ച പുറത്ത് വന്നത് . പൊലീസിന്റെ ഭീഷണിയെ ചോദ്യം ചെയ്തതിനാണ് സുജിത്തിനെ മര്‍ദ്ദിച്ചത്. ഷര്‍ട്ട് ഊരിമാറ്റിയ നിലയില്‍ പോലീസ് ജീപ്പിലാണ് സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. അവിടെ വെച്ച് മൂന്നിലധികം പോലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. എസ്.ഐ. നുഹ്‌മാന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.
സംഭവത്തിനുശേഷം, സുജിത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും പോലീസിനെ ഉപദ്രവിക്കുകയും ചെയ്തുവെന്ന് കാണിച്ച് പോലീസ് കള്ളക്കേസ് ഫയല്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ വൈദ്യപരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്നും കണ്ടെത്തി.
പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറായില്ല. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമപ്രകാരം ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10