Logo
Mon, Jun 22, 2026 • 02:56 AM
LIVE TV
Watch

No business videos available

No Middle East videos available

Video | യുവതിയുടെ ദുരൂഹ മരണം : സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ മൊഴി നല്‍കിയ യുവതിക്ക് വധഭീഷണി ; പൊലീസില്‍ പരാതി നല്‍കി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 28, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

Video | യുവതിയുടെ ദുരൂഹ മരണം : സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ മൊഴി നല്‍കിയ യുവതിക്ക് വധഭീഷണി ; പൊലീസില്‍ പരാതി നല്‍കി
വയനാട് : യുവതിയുടെ ദുരൂഹ മരണത്തില്‍ വയനാട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടെന്ന പരാതിയില്‍ മൊഴി നല്‍കിയ യുവതിക്ക് വധ ഭീഷണി. തനിക്കും മകള്‍ക്കും എന്തും സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയോടെയാണ് യുവതി എസ്.പിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ഒക്‌ടോബര്‍ 21 ന് വയനാട് വൈത്തിരിയില്‍ ആത്മഹത്യ ചെയ്ത സക്കീന അബൂബക്കറിന്‍റെ മരണത്തില്‍ ദുരൂഹയുണ്ടെന്ന് കാണിച്ച് യുവതിയുടെ ഭര്‍ത്താവ് എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ മൊഴി നല്‍കിയ യുവതിയാണ് കഴിഞ്ഞ ദിവസം തനിക്ക് വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം പരാതിക്കാരനെ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനും സംഘവും മര്‍ദിച്ചിരുന്നു ഈ സാഹചര്യത്തില്‍ മൊഴി നല്‍കിയ തനിക്കും മകള്‍ക്കും എന്തും സംഭവിക്കാനുള്ള സാഹചര്യമുണ്ടെന്നും ഏറെ ഭയത്തോടെയും ആശങ്കയോടെയുമാണ് ജീവിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. വയനാട് സി.പി.എം ജില്ലാ സെക്രട്ടറി ഗഗാറിന്‍ മരണപ്പെട്ട യുവതിയെ വെറ്ററിനറി കോളേജില്‍ ജോലി വാഗ്ദാനം ചെയ്ത് പലയിടങ്ങളിലും കൊണ്ടുപോയിട്ടുള്ളതായി മരണപ്പെട്ട യുവതി തന്നോട് പറഞ്ഞതായി ഇവര്‍ മൊഴി നല്‍കിയിരുന്നു ഇതിന്‍റെ വൈരാഗ്യമായിരിക്കാം തന്നെ വകവരുത്താന്‍ ശ്രമിക്കുന്നതിന് പിന്നിലെന്നും യുവതി പറയുന്നു.. https://www.youtube.com/watch?v=-i7Krgg8HpM യുവതി പൊലീസില്‍ നല്‍കിയ പരാതിയുടെ പകർപ്പ് :      
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10