Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂരില്‍ കനത്ത മഴയിൽ വ്യാപക നാശനഷ്ടം; പലയിടത്തും മരം വീണ് വെെദ്യുതി നിലച്ചു

കണ്ണൂരില്‍ കനത്ത മഴയിൽ വ്യാപക നാശനഷ്ടം; പലയിടത്തും മരം വീണ് വെെദ്യുതി നിലച്ചു
  കണ്ണൂർ: ഇന്നലെ രാത്രി കണ്ണൂരിലെ മലയോര മേഖലയിലുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണതിനെ തുടർന്ന് വൈദ്യുതി നിലച്ചു. പയ്യാവൂർ -ഉളിക്കൽ റോഡിൽ പല ഇടങ്ങളിലും മരങ്ങൾ വീണു. ഗതാഗതം ഭാഗികമായി നിലച്ചു. ആലക്കോട് - അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ദേവസ്വം ഭൂമിയിലെ നിരവധി മരങ്ങൾ കടപുഴകി വീണു. ക്ഷേത്രത്തിന് സമീപത്തെ കൂറ്റൻ ആൽമരവും നിലംപൊത്തി. ക്ഷേത്രത്തിൻ്റെ ആവശ്യത്തിന് ഉപയോഗിക്കുന്ന കുടിവെള്ള ടാങ്കും മരം വീണ് തകർന്നു. രയറോം ബിംബുംകാട് ഭാഗത്ത് പരുമല ടോം, എടാട്ടിൽ ടൈറ്റസ് എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ്, കവുങ്ങ്, വാഴ, തേക്ക്, പ്ലാവ്, എന്നിവ നിലംപൊത്തി. രയറോം, ബിംബുംകാട് , മൂന്നാംകുന്ന്, നെടുവോട് എന്നിവടങ്ങളിലും കാറ്റ് കനത്ത നാശനഷ്ടം ഉണ്ടാക്കി.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in