NICHOLAS POORAN| അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരന്‍; വിരമിക്കല്‍ 29-ാം വയസ്സില്‍
Jaihind TV News Report
Jaihind TV Web Desk
June 10, 2025
1 min read
•
Updated: June 05, 2026
29-ാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പൂരന്‍. വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് പൂരന്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
61 ടി20 കളും 106 ഏകദിനങ്ങളും കളിച്ച നിക്കോളാസ് പൂരന്‍ രണ്ട് ഫോര്‍മാറ്റുകളിലുമായി നാലായിരത്തിലധികം റണ്‍സ് നേടി. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമാണ് പൂരന്‍. കഴിഞ്ഞ ഐപിഎല്ലില്‍ ഒരു സീസണില്‍ ആദ്യമായി 500 റണ്‍സ് തികച്ച പൂരന്‍ 40 സിക്‌സറുകളും നേടി. സീസണിലെ ഏറ്റവും കൂടുതല്‍.
ഇംഗ്ലണ്ടിലെതിരായ വൈറ്റ് ബോള്‍ പരമ്പരയിലേക്ക് തന്നെ പരിഗണിക്കരുതെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനോട് താരം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിരമിക്കല്‍. വെസ്റ്റ് ഇന്‍ഡീസിനായി ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്ത പൂരന്‍ 2016 സെപ്റ്റംബറിലാണ് ടി20 മത്സരത്തില്‍ അരങ്ങേറ്റമ കുറിച്ചത്. 2019ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. എന്നാല്‍ 2023 ലോകകപ്പ് യോഗ്യതാ മത്സരത്തിലെ പരാജയത്തിന് ശേഷം താരം ഏകദിനത്തില്‍ കളിച്ചിട്ടില്ല എന്നതും ശ്രദ്ദേയമാണ്.
അതേ സമയം ടി20 ലോകകപ്പിന് എട്ടു മാസം മാത്രം ശേഷിക്കെയാണ് പൂരന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10