Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇനി വെള്ളവും വൈദ്യുതിയും പൊള്ളും; ഏപ്രില്‍ ഒന്ന് മുതല്‍ നിരക്കുകള്‍ കൂടും

ഇനി വെള്ളവും വൈദ്യുതിയും പൊള്ളും; ഏപ്രില്‍ ഒന്ന് മുതല്‍ നിരക്കുകള്‍ കൂടും
സാധാരണക്കാരെ വിണ്ടും പ്രതിസന്ധിയിലാക്കി ഏപ്രില്‍ ഒന്നിന് വൈദ്യുതി കുടിവെള്ള നിരക്കുകള്‍ കൂടും. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസ വര്‍ധനവും, വെള്ളക്കരം അഞ്ച് ശതമാനവുമാണ് കൂടുന്നത്. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയാണ് വര്‍ധനവുണ്ടാവുന്നത്. ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിച്ച നിരക്കാണിത്. പ്രതിമാസ സര്‍ചാര്‍ജ് യൂണിറ്റിന് ഏഴു പൈസ കൂടാതെയാണ് നിരക്ക് വര്‍ധന. ഫലത്തില്‍ 19 പൈസയുടെ വര്‍ധന. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും ഫിക്‌സഡ് നിരക്ക് പ്രതിമാസം പത്തുരൂപയുമാണ് കൂടുന്നത്. ഇതിനുപുറമെ യൂണിറ്റിന് ഏഴുപൈസയുടെ സര്‍ചാര്‍ജും. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ദ്വൈമാസ ബില്ലില്‍ ഫിക്‌സഡ് ചാര്‍ജ് ഉള്‍പ്പെടെ 32 രൂപയാണ് കൂടുക. ഇന്ധന സര്‍ചാര്‍ജ് കൂടി കൂട്ടിയാല്‍ 39 രൂപ. പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ യൂണിറ്റിന് മുതല്‍ ഒരേ നിരക്കാണ് നല്‍കേണ്ടത്. ഇരുപത്തഞ്ചു പൈസവരെയാണ് വര്‍ധന. അതേസമയം വെള്ളക്കര നിരക്കും കൂട്ടാനാണ് തീരുമാനം. വെള്ളക്കരം അഞ്ച് ശതമാനം കൂടും. മീനച്ചൂടില്‍ ഏറ്റവും ആവശ്യമായിവരുന്ന വൈദ്യുതിക്കും വെള്ളത്തിനും ചെലവേറുമെന്നാണ് ചുരുക്കം. വെള്ളക്കരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള അഞ്ചുശതമാനം വര്‍ധനയാണ് ഉണ്ടാവുക. എന്നാല്‍ ഇത്രയും നിരക്ക് വര്‍ദ്ധയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമെന്ന് പരഞ്ഞ സര്‍ക്കാര്‍ ഇത് ഒവിവാക്കുമെനന് പറഞ്ഞിരുന്നു എന്നാല്‍ പിന്നീട് ഇതുസംബ്‌നദിച്ച ഒരു ഉത്തരവും ഇതുവരെ പുറത്തിറക്കിയിട്ടില്ല അതിനാല്‍ നിരക്ക് വര്‍ധിക്കുമെന്നാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. അങ്ങനെയെങ്കില്‍ പ്രതിമാസം മൂന്നര രൂപ മുതല്‍ 60 രൂപ വരെ വെള്ളത്തിന്റെ വിലകൂടും. എന്തായാലും നിരക്ക് വര്‍ധനയിലൂടെ 357.28 കോടിയുടെ അധിക വരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in