Logo
Sun, Jun 14, 2026 • 06:32 PM
LIVE TV
Watch

No business videos available

No Middle East videos available

കുന്നത്തുനാട്ടിലെ വയല്‍നികത്തല്‍: വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു; നിലം നികത്തുന്നതിന് സംസ്ഥാന റവന്യൂ വകുപ്പ് നല്‍കിയ അനുമതി റദ്ദാക്കണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 04, 2019
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കുന്നത്തുനാട്ടിലെ വയല്‍നികത്തല്‍: വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു; നിലം നികത്തുന്നതിന് സംസ്ഥാന റവന്യൂ വകുപ്പ് നല്‍കിയ അനുമതി റദ്ദാക്കണം
VM-Sudheeran-Nov30
തിരുവനന്തപുരം: കുന്നത്തുകാലില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടിലെ 15 ഏക്കര്‍ നിലം നികത്തുന്നതിന് റവന്യു വകുപ്പ് നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കത്തിന്റെ പൂര്‍ണ്ണരൂപം:
പ്രിയപ്പെട്ട മുഖ്യമന്ത്രി,
കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട്  എറണാകുളം ജില്ലയിലെ കുന്നത്തുനാട് വില്ലേജിലെ 15 ഏക്കര്‍ നിലം നികത്തുന്നതിന് സംസ്ഥാന റവന്യൂ വകുപ്പ് നല്‍കിയ അനുമതി റദ്ദാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജില്ലാ കളക്ടര്‍ നിയമ പ്രകാരം സ്വീകരിച്ച നടപടി തള്ളിക്കളഞ്ഞുകൊണ്ടാണ് സര്‍ക്കാരിന്റെ വിചിത്രമായ ഈ ഉത്തരവ് വന്നിട്ടുള്ളത്.
കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2008 ലെ കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന ഈ നടപടിയുടെ പിന്നില്‍ സ്ഥാപിത താല്‍പര്യ സംരക്ഷണം മാത്രമാണുള്ളത്. സമ്പന്ന ശക്തികള്‍ക്ക് ഒരു നിയമവും ബാധകമല്ലെന്ന അസാധാരണ സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് സംജാതമായിട്ടുള്ളത്. നിയമവാഴ്ചയോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാനാകൂ.
നിയമം നടപ്പിലാക്കേണ്ട സര്‍ക്കാര്‍ തന്നെ നിയമ ലംഘകരായി മാറി പുറപ്പെടുവിച്ച ഈ നിയമ വിരുദ്ധമായ ഉത്തരവ് എത്രയും പെട്ടെന്ന് റദ്ദാക്കുന്നതിന് വേണ്ടതെല്ലാം ചെയ്യണമെന്ന് താല്പര്യപ്പെടുന്നു.
സ്‌നേഹപൂര്‍വ്വം
വി എം സുധീരന്‍
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10