Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സംസ്ഥാനത്തിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് വിഴിഞ്ഞം നടപ്പിലാക്കുക തന്നെ ചെയ്യും'; സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ ഉറച്ച വാക്കുകള്‍ | VIDEO

'സംസ്ഥാനത്തിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് വിഴിഞ്ഞം നടപ്പിലാക്കുക തന്നെ ചെയ്യും'; സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ ഉറച്ച വാക്കുകള്‍ | VIDEO
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സർക്കാരിന്‍റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോള്‍ അദ്ദേഹം മുമ്പ് നിയമസഭയില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. പദ്ധതിക്ക് തുരങ്കം വെക്കാന്‍ ശ്രമിച്ച എല്‍ഡിഎഫ് 6000 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചു. എൽഡിഎഫ് നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. സംസ്ഥാനത്തിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നായിരുന്നു അന്നു ഉമ്മന്‍ ചാണ്ടിയുടെ ഉറച്ച വാക്കുകള്‍.
"ഒരു കാര്യം വ്യക്തമാണ്. സംസ്ഥാനത്തിന്‍റെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഈ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കും, യാതൊരു സംശയവും വേണ്ട. നിങ്ങൾ ഏത് സംശയവും പറഞ്ഞോളൂ. ഏത് നിർദ്ദേശവും വെച്ചോളൂ. അതൊക്കെ സ്വീകരിക്കാവുന്നത് മുഴുവൻ സ്വീകരിക്കാൻ തയാറാണ്. പക്ഷെ അഴിമതി ആരോപണം ഉന്നയിച്ച് ഇത് ഇല്ലാതാക്കാമെന്ന് വിചാരിച്ചാൽ നടക്കില്ല എന്നു പറയാൻ ആഗ്രഹിക്കുകയാണ്’’ - ഉമ്മന്‍ ചാണ്ടി സഭയില്‍ വ്യക്തമാക്കി.

Related articles

See all
Popular News

'സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും'; സുരക്ഷ ഉറപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്...

Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Save your stories

Sign in