Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തീരാനൊമ്പരമായി വിസ്മയ; കേസിന്‍റെ നാള്‍വഴികളിലൂടെ...

തീരാനൊമ്പരമായി വിസ്മയ; കേസിന്‍റെ നാള്‍വഴികളിലൂടെ...
  കൊല്ലം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി നാളെയാണ് ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്. സമൂഹമനസാക്ഷിയെ പിടിച്ചുലച്ച കേസിന്‍റെ നാള്‍വഴികളിലൂടെ. ജൂൺ 21 – പുലർച്ചെ വിസ്മയ‌യെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു. സന്ധ്യയോടെ ഭർത്താവ് കിരൺ കുമാർ ശൂരനാട് സ്റ്റേഷനിൽ കീഴടങ്ങുന്നു. ജൂൺ 22 – അറസ്റ്റ് രേഖപ്പെടുത്തുന്നു. കിരണിന്‍റെ വീട്ടിലെത്തിച്ചു ചോദ്യം ചെയ്യുന്നു. അന്ന് വൈകിട്ട് റിമാൻഡ്, കൊട്ടാരക്കര സബ് ജയിലിലേക്ക്. ജൂൺ 28 – കിരൺകുമാറിനെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ജൂൺ 29 – വിസ്മയയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ കിരണിന്റെ വീട്ടിലെത്തി, വിസ്മയയെ മരിച്ച നിലയിൽ കണ്ട സ്ഥലത്ത്, കിരണിന്‍റെ സാന്നിധ്യത്തിൽ പരിശോധന നടത്തുന്നു. ചീഫ് ഫൊറൻസിക് ഡയറക്ടർ ഡോ. ശശികലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജൂൺ 30 – പൊലീസ് കസ്റ്റഡിയിലുള്ള കിരൺ കൊവിഡ് പോസിറ്റീവ് ആകുന്നു. ജൂലൈ 1 – സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കത്ത് നൽകുന്നു. ജൂലൈ 5 – കിരൺകുമാറിന്‍റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. ജൂലൈ 9 – കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണം സ്റ്റേ ചെയ്യണമെന്നുമുള്ള കിരണിന്‍റെ ആവശ്യം കോടതി നിരസിക്കുന്നു. അഡ്വ. ആളൂരാണ് കിരണിന് വേണ്ടി ഹാജരായത്. ജൂലൈ 26 – കിരൺകുമാറിന്‍റെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. ഓഗസ്റ്റ് 1 – അഡ്വ.ജി.മോഹൻരാജിനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കുന്നു. ഓഗസ്റ്റ് 6 – അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരണിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സെപ്റ്റംബർ 3 – കിരൺകുമാറിന്‍റെ ജാമ്യാപേക്ഷ വീണ്ടും ജില്ലാ സെഷൻസ് കോടതി തള്ളി. സെപ്റ്റംബർ 10 – കുറ്റപത്രം സമർപ്പിക്കുന്നു. ഒക്ടോബർ 8 – കിരണിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജനുവരി 10 – വിചാരണ ആരംഭിച്ചു. മാർച്ച് 2 – കിരണിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മേയ് 17 – വിചാരണ പൂർത്തിയായി. മേയ് 23 - കിരണ്‍ കുമാർ കുറ്റക്കാരന്‍ മേയ് 24 - ശിക്ഷാ വിധി

Related articles

See all
Latest News

'കെ.കെ. ശൈലജയുടെ പരാതി നുണ ബോംബ്; ആരെയും അപമാനിക്കുന്ന രീതി യുഡിഎഫിനില്ല': വി.ഡി. സതീശന്‍

Latest News

ജനസാഗരമായി നീണ്ടകര; രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേർന്ന് ആയിരങ്ങള്‍: ഐക്യസന്ദേശവുമായി യാത്ര ഒ...

Latest News

'തോപ്പില്‍ രവിയുടെ ഓര്‍മകളെ പോലും സിപിഎം ഭയപ്പെടുന്നു'; സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്ത് കെ സു...

Latest News

ശാസ്താംകോട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു; മൂന്ന് പേർ കസ്റ്റഡിയില്‍

Save your stories

Sign in