Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'തോപ്പില്‍ രവിയുടെ ഓര്‍മകളെ പോലും സിപിഎം ഭയപ്പെടുന്നു'; സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്ത് കെ സുധാകരന്‍ എംപി

'തോപ്പില്‍ രവിയുടെ ഓര്‍മകളെ പോലും സിപിഎം ഭയപ്പെടുന്നു'; സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്ത് കെ സുധാകരന്‍ എംപി
  കൊല്ലം: പങ്കുകച്ചവടക്കാരായ മോദിയും പിണറായിയും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭരണം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. കൊല്ലം കുപ്പണയിൽ സിപിഎം തകർത്തതിനെ തുടർന്ന് പുനർനിർമ്മിച്ച തോപ്പിൽ രവി സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയതയുടെ ഏകാധിപതിയായി നരേന്ദ്ര മോദി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തോപ്പില്‍ രവിയുടെ ഓര്‍മ്മകളെപ്പോലും സിപിഎമ്മുകാര്‍ ഭയപ്പെടുന്നതു കൊണ്ടാണ് സ്മൃതി മണ്ഡപം തകർത്തതെന്ന് കെ സുധാകരന്‍ പറഞ്ഞു. വേര്‍പിരിഞ്ഞ നേതാക്കളുടെ ഓര്‍മ്മയ്ക്കായി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചിട്ടുള്ള സ്മാരകങ്ങളില്‍ ഇനി സിപിഎം തൊട്ടുകളിച്ചാൽ കോൺഗ്രസിന്‍റെ ചുണക്കുട്ടികൾ ശക്തമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി. സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാനെത്തിയ കെ സുധാകരന്‍ എംപിക്ക് ആവേശകരമായ വരവേൽപ്പാണ് പ്രവർത്തകർ നൽകിയത്.

Related articles

See all
Latest News

'കെ.കെ. ശൈലജയുടെ പരാതി നുണ ബോംബ്; ആരെയും അപമാനിക്കുന്ന രീതി യുഡിഎഫിനില്ല': വി.ഡി. സതീശന്‍

Latest News

ജനസാഗരമായി നീണ്ടകര; രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേർന്ന് ആയിരങ്ങള്‍: ഐക്യസന്ദേശവുമായി യാത്ര ഒ...

Latest News

തീരാനൊമ്പരമായി വിസ്മയ; കേസിന്‍റെ നാള്‍വഴികളിലൂടെ...

Latest News

ശാസ്താംകോട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു; മൂന്ന് പേർ കസ്റ്റഡിയില്‍

Save your stories

Sign in