Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരീശ സന്നിധിയിൽ പൊൻകണി; ദർശന പുണ്യം തേടി പതിനായിരക്കണക്കിന് ഭക്തർ

ശബരീശ സന്നിധിയിൽ പൊൻകണി; ദർശന പുണ്യം തേടി പതിനായിരക്കണക്കിന് ഭക്തർ
വിഷുദിനത്തിൽ ശബരീശ സന്നിധിയിൽ ഭക്തജനത്തിരക്ക്. ഐശ്വര്യത്തിന്റെ പൊൻകണിയൊരുക്കിയ ശ്രീകോവിലിൽ അയ്യപ്പസ്വാമിയെ കണ്ടുതൊഴാൻ പതിനായിരക്കണക്കിന് ഭക്തരാണ് പുലർച്ചെ മുതൽ കാത്തുനിന്നത്. ഇന്ന് പുലർച്ചെ നാലിനു നടതുറന്നു വിഷുക്കണി ദർശന സുകൃതം നേടിയത് ആയിരകണക്കിന് അയ്യപ്പ ഭക്തർ.തന്ത്രി മഹേഷ്മോഹനനർ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവർ ഭക്തർക്ക് വിഷു കൈനീട്ടം നൽകി.

കഴിഞ്ഞരാത്രി അത്താഴപൂജയ്ക്ക് ശേഷം ശബരിമല ശാസ്‌താവിനു ശ്രീകോലിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് വിഷുക്കണിയൊരുക്കിയ. ശേഷം ഹരിവരാസനം പാടി അടച്ചു. .ഇന്ന് പുലർച്ചെ നാലിനാണ് നട തുറന്നത്. രാവിലെ ഏഴുവരെ വിഷുകണി ദർശനവും

വിഷുക്കൈനീട്ടവും ഭക്തർക്ക്നൽ കും. സാധാരണ മേടം ഒന്നിനാണ് വിഷുവെങ്കിലും ഇന്ന് ഉദയത്തിനു ശേഷം രാവിലെ 9.32 ഓടെ സൂര്യൻ മീനംരാശിയിൽ നിന്ന് മേടം രാശിയിലേയ്ക്ക് മാറുന്ന മേട സംക്രമം നടക്കുക. അതിനാൽ ഇതുകഴിഞ്ഞുള്ള സൂര്യോദയമാണ് വിഷുമായി പരിഗണിക്കുക. മണ്ഡലപൂജ കാലം കഴിഞ്ഞാൽ കൂടുതലായി തീർഥാടകരെത്തുന്ന സമയമാണ് വിഷുപൂജാ കാലം എന്നതിനാൽ സുരക്ഷ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in