Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ജയില്‍ ഡിഐജി വിനോദ് കുമാറിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ജയില്‍ ഡിഐജി വിനോദ് കുമാറിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ജയില്‍ ഡിഐജി വിനോദ് കുമാറിന്റെ ആലപ്പുഴയിലെ വീട്ടിലും പൂജപ്പുരയിലെ ക്വാര്‍ട്ടേഴ്‌സിലും വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. അനധികൃത സ്വത്ത് സമ്പാദിച്ചതിന് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തടവുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ നേരത്തെ തന്നെ വിനോദ് കുമാറിനെതിരെ കേസ് എടുത്തിരുന്നു. ഇതോടൊപ്പം അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണം വിജിലന്‍സ് ആരംഭിക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സെര്‍ച്ച് വാറന്റ് കൈപ്പറ്റിയ ശേഷമാണ് ഇന്നലെ വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയത്. പരിശോധനയില്‍ ചില പ്രധാന രേഖകള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. വിനോദ് കുമാറിനെ ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. അതേസമയം, വിനോദ് കുമാറിനെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Save your stories

Sign in