Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഗാന്ധിയും നെഹ്റുവും കാണിച്ച് തന്ന വഴികള്‍ മോദിക്കും സംഘപരിവാറിനും സ്വപ്നത്തിൽ പോലും കാണാനാകില്ല': മോദിയെ വിമർശിച്ച് വി.ഡി. സതീശന്‍

'ഗാന്ധിയും നെഹ്റുവും കാണിച്ച് തന്ന വഴികള്‍ മോദിക്കും സംഘപരിവാറിനും സ്വപ്നത്തിൽ പോലും കാണാനാകില്ല': മോദിയെ വിമർശിച്ച് വി.ഡി. സതീശന്‍
  തിരുവനന്തപുരം: മോദിയുടെ ഗാന്ധി പരാമർശത്തില്‍ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.  ഗാന്ധിയും നെഹ്റുവും കാണിച്ച് തന്ന വഴികള്‍ മോദിക്കും സംഘപരിവാറിനും സ്വപ്നത്തിൽ പോലും കാണാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.  സത്യഗ്രഹം, സഹനം, അഹിംസ, നിസ്സഹകരണം, സിവിൽ നിയമലംഘനം അങ്ങനെയുള്ള ഗാന്ധിയൻ ആശയസംഹിതകളുടെ പ്രയോഗം പരിവാർ സംഘടനകൾക്ക് മനസിലാകില്ല. പക്ഷേ ലോകത്തിന് പണ്ടേ മനസിലായെന്നും വി.ഡി. സതീശന്‍ ഫേസ് ബുക്കില്‍ കുറിച്ചു.          ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഗാന്ധിയും നെഹ്റുവും കാണിച്ച് തന്ന വഴികളുണ്ട്. ആ വഴികൾ മോദിക്കും സംഘപരിവാറിനും സ്വപ്നത്തിൽ പോലും കാണാനാകില്ല. സത്യഗ്രഹം, സഹനം, അഹിംസ, നിസ്സഹകരണം, സിവിൽ നിയമലംഘനം അങ്ങനെയുള്ള ഗാന്ധിയൻ ആശയസംഹിതകളുടെ പ്രയോഗം പരിവാർ സംഘടനകൾക്ക് മനസിലാകില്ല. പക്ഷേ ലോകത്തിന് പണ്ടേ മനസിലായി. വഴിവിളക്കും ഊർജ്ജവും തിരുത്തലും സത്യവുമായി ഗാന്ധിജി ഇന്നും ലോകത്തിന് മുന്നിൽ പ്രസക്തനായി നിൽക്കുന്നു. ഗാന്ധിയെ നിരാകരിക്കുന്നവർ രാമനെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുന്നവരാണ്. ഗാന്ധിയുടെ രാമനും സീതയും ഗീതാവാക്യവും സത്യാന്വേഷണങ്ങളും എല്ലാം ഇന്ത്യയായിരുന്നു. കാലമെത്ര കഴിഞ്ഞാലും കൊലയാളികൾക്ക് കൂടെ കൂട്ടി കുടിയിരുത്താവുന്ന ഒന്നല്ല ഗാന്ധിയും അദ്ദേഹത്തിൻ്റെ മൂല്യങ്ങളും. ഗാന്ധിയെ ഓർക്കാതിരിക്കുക എന്നതാണ് സംഘപരിവാറിന് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം. മതഭ്രാന്ത് കത്തി പടർന്ന നവ്ഖാലിയിൽ ഗാന്ധിജി ഉയർത്തിയ ആശയങ്ങൾ മോദി ഓർക്കുന്നുണ്ടാകില്ല. രാജ്യവും ലോകവും ഓർക്കുന്നുണ്ട്. അങ്ങനെയാണ് മരണവും കടന്ന് ഗാന്ധിജി തലമുറകളിലൂടെ ജീവിക്കുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in