മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്കാരം രമേഷ് പിഷാരടിക്ക്
Jaihind TV News Report
Jaihind TV Web Desk
April 29, 2024
1 min read
•
Updated: June 09, 2026
മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്കാരം പ്രശസ്ത സിനിമാ താരവും എഴുത്തുകാരനുമായ രമേഷ് പിഷാരടിക്ക്. അന്തരിച്ച കോൺഗ്രസ് നേതാവും, മുൻ മലപ്പുറം ഡിസിസി പ്രസിഡന്‍റുമായിരുന്ന വി.വി പ്രകാശിന്‍റെ ഓർമ്മക്കായി ചർക്ക ഏർപ്പെടുത്തിയ പുരസ്കാരം ഇത്തവണ രമേഷ് പിഷാരടിക്കാണെന്ന് ചർക്ക ചെയർമാൻ റിയാസ് മുക്കോളി അറിയിച്ചു. ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഈ വർഷം മുതൽ ഇരുപത്തി അയ്യായിരം രൂപയും പുരസ്കാരത്തോടൊപ്പം നൽകുന്നുണ്ട് എന്ന് ചർക്ക ഭാരവാഹികൾ അറിയിച്ചു. ചർക്ക സംഘടിപ്പിക്കുന്ന മൂന്നാമത് വി.വി പ്രകാശ് അനുസ്മരണ യോഗത്തിൽ വെച്ച് പുരസ്കാരം കൈമാറും. ആദ്യ പുരസ്കാരം നജീബ് കാന്തപുരം എംഎൽഎക്കും, രണ്ടാമത് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മേനോനുമാണ് നൽകിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10