Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പന്തീരാങ്കാവിലെ യു.എ.പി.എ അറസ്റ്റ് ; പോലീസ് അന്വേഷണം നിരീക്ഷിച്ച് എന്‍.ഐ.എ

പന്തീരാങ്കാവിലെ യു.എ.പി.എ അറസ്റ്റ് ; പോലീസ് അന്വേഷണം നിരീക്ഷിച്ച് എന്‍.ഐ.എ
പന്തീരാങ്കാവിൽ സി.പി.എം പ്രവർത്തകരെ മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരിൽ അറസ്റ്റ് ചെയ്ത പോലീസിന്‍റെ അന്വേഷണം നിരീക്ഷിച്ച് എൻ.ഐ.എ. ലോക്കൽ പൊലീസിന് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്ന റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. കേസിൽ യു.എ.പി.എ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചാൽ കേസന്വേഷണം എൻ.ഐ.എ ഏറ്റെടുക്കാനാണ് സാധ്യത. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫൈസൽ എന്നിവരെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. കേസിൽ തുടക്കം മുതൽ ലോക്കൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ഇന്‍റലിജൻസ് റിപ്പോർട്ടുണ്ട്. പ്രതികളുടെ വീട്ടിൽ മുന്നൊരുക്കമില്ലാതെ റെയ്ഡ് നടത്തിയതുൾപ്പടെയുള്ള വീഴ്ച പരാമർശിച്ചാണ് ഇന്‍റലിജൻസ് റിപ്പോർട്ട്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഇരുവരുടേയും അറസ്റ്റുമായി ബന്ധപ്പെട്ടും, തുടർന്നുള്ള പാർട്ടി നടപടിയിലും അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. ഇതിനിടെ എൻ.ഐ.എ കൊച്ചി യൂണിറ്റിലെ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള അലൻ, താഹ എന്നിവരെ ചോദ്യം ചെയ്ത സംഘം, അന്വേഷണ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. പൊലീസിനൊപ്പം സമാന്തരമായി അന്വേഷണം നടത്താനാണ് എൻ.ഐ.എ ആലോചിക്കുന്നത്. ഇരുവരുടേയും മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ എൻ.ഐ.എ ശേഖരിച്ചിട്ടുണ്ട്. കേസിൽ യു.എ.പി.എ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചാൽ കേസന്വേഷണം എൻ.ഐ.എ ഏറ്റെടുക്കാനാണ് സാധ്യത. മുൻപും യു.എ.പി.എ ഒഴിവാക്കിയ കേസുകൾ എൻ.ഐ.എ ഏറ്റെടുത്ത ചരിത്രമുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in