Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വാളയാര്‍ കേസില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം ; കേരളത്തിലുടനീളം ഇന്ന് യു.ഡി.എഫ് പ്രതിഷേധ ജ്വാല

വാളയാര്‍ കേസില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം ; കേരളത്തിലുടനീളം ഇന്ന് യു.ഡി.എഫ് പ്രതിഷേധ ജ്വാല
വാളയാർ കേസിലെ പുനരന്വേഷണം എന്ന ആവശ്യവുമായി പ്രതിപക്ഷ സമരം ശക്തമാകുന്നു. യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ ഇന്ന് വാളയാറിൽ എത്തും. കേരളത്തിൽ ഉടനീളം ഇന്ന് യു.ഡി.എഫ് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. നവംബർ 5 ന് പാലക്കാട് ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ ആചരിക്കും. വാളയാളിലെ പിഞ്ചുകുഞ്ഞുങ്ങളുടെ നീതിക്ക് വേണ്ടി കേരളം ഒന്നാകെ രംഗത്തിറങ്ങുകയാണ്. യു.ഡി.എഫ് കണ്‍വീനർ ബെന്നി ബഹനാന്‍ എം.പിയും പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനും ആലത്തൂർ എം.പി രമ്യ ഹരിദാസും ഇന്ന് വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് സന്ദർശിക്കുന്നുണ്ട്. തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിക്കാനാണ് കേരളാ പോലീസ് ശ്രമിച്ചതെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് ഒപ്പമാണ് സർക്കാര്‍ നിലകൊള്ളുന്നത്. കേരളത്തിന് കളങ്കം വരുത്തിവെച്ച കേരളാ പോലീസ് ഈ കേസില്‍ തുടരന്വേഷണം നടത്തുന്നതില്‍ വിശ്വാസ്യതയില്ലെന്നും സ്വതന്ത്ര ഏജന്‍സി കേസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാളയാറില്‍ പെണ്‍കുട്ടികളുടെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.എം സുധീരന്‍. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും കെ.എസ്.യു പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ സമരങ്ങളും സമൂഹമാധ്യമങ്ങളിലെ ക്യാംപെയ്നുകളും സർക്കാരിനെ വലിയ സമ്മർദത്തിലാഴ്ത്തുകയാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in