Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികം വിനാശത്തിന്‍റെ വർഷമായി ആചരിക്കാന്‍ യുഡിഎഫ്

പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികം വിനാശത്തിന്‍റെ വർഷമായി ആചരിക്കാന്‍ യുഡിഎഫ്
തിരുവനന്തപുരം : പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികം വിനാശത്തിന്‍റെ വർഷമായി ആചരിക്കാൻ ഒരുങ്ങി യുഡിഎഫ്. സർക്കാർ സത്യപ്രതിജ്ഞ ചെയ്ത ദിവസം 1,300 കേന്ദ്രങ്ങളിൽ യുഡിഎഫ് സായാഹ്ന ധർണ്ണ നടത്തും. ധർണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തൃക്കാക്കരയിൽ നിർവഹിക്കും. സിൽവർ ലൈൻ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങള്‍ ധർണ്ണയിൽ ഉന്നയിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ വ്യക്തമാക്കി. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി കണ്ണൂരിലും ഉമ്മൻ ചാണ്ടി തൃശൂരിലും ധർണ്ണയിൽ പങ്കെടുക്കും. ഒരു വർഷം പൂർത്തിയാക്കുന്ന സർക്കാർ സമ്പൂർണ്ണ പരാജയമാണെന്നും വാർഷികം ആഘോഷിക്കാൻ സർക്കാരിന് അർഹതയില്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. അതേസമയം സിൽവർ ലൈൻ പദ്ധതി പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in