Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക് ആശ്വാസം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വരുമാനപരിധി 3 ലക്ഷമായി ഉയർത്തി. ജില്ലാ കളക്ടർമാർക്ക് ഒരു കോടി വീതം അൺടൈഡ് ഫണ്ടും അനുവദിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക് ആശ്വാസം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ (CMDRF) നിന്നുള്ള ധനസഹായത്തിന് അര്‍ഹത നേടാനുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി രണ്ട് ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷം രൂപയായി ഉയര്‍ത്താന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. അതോടൊപ്പം ദുരിതാശ്വാസ നിധി പോര്‍ട്ടല്‍ വഴി സഹായങ്ങള്‍ അനുവദിക്കാനുള്ള സാമ്പത്തിക അധികാര പരിധിയും വര്‍ദ്ധിപ്പിച്ചു. ഇതനുസരിച്ച് മുഖ്യമന്ത്രിക്ക് 5 ലക്ഷം രൂപയും, റവന്യൂ മന്ത്രിക്ക് 1 ലക്ഷം രൂപയും, റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് 50,000 രൂപയും, ജില്ലാ കളക്ടര്‍ക്ക് 25,000 രൂപ വരെയും ധനസഹായം അനുവദിക്കാം. കൂടാതെ അടിയന്തര സാഹചര്യങ്ങള്‍ അതിവേഗം നേരിടുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ഒരു കോടി രൂപ വീതം 'അണ്‍ടൈഡ് ഫണ്ട്' അനുവദിച്ച് നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

സംസ്ഥാനത്തെ പൊതുഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും സൂക്ഷിക്കുന്ന വിവരങ്ങളുടെ പങ്കിടലും സുരക്ഷിത ഉപയോഗവും ഉറപ്പാക്കുന്ന 'കേരള സ്റ്റേറ്റ് ഡേറ്റാ പോളിസി 2026' കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി. കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ തയ്യാറാക്കിയ ഈ നയം വഴി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കിടയില്‍ വിവരങ്ങള്‍ സുരക്ഷിതമായി കൈമാറാന്‍ പൊതു ഡേറ്റാ എക്‌സ്‌ചേഞ്ച് പ്ലാറ്റ്ഫോം നിലവില്‍ വരും.

മറ്റ് തീരുമാനങ്ങളുടെ ഭാഗമായി, റവന്യൂ വകുപ്പില്‍ 15 വര്‍ഷം പഴക്കമുള്ളതും ഉപയോഗശൂന്യവുമായ 152 വാഹനങ്ങള്‍ക്ക് പകരം പുതിയവ വാങ്ങാന്‍ തുക അനുവദിച്ചു. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ബിറ്റുമിന്റെ (താര്‍) വിലയിലുണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്ത്, നിര്‍മ്മാണ ഏജന്‍സികള്‍ക്ക് അനുവദിച്ച ബിറ്റുമിന്‍ വിലവ്യത്യാസ ആനുകൂല്യത്തിന്റെ കാലാവധി 2027 ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

Related articles

See all
Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in