Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആവേശമായി യു.ഡി.എഫ് റോഡ് ഷോ

ആവേശമായി യു.ഡി.എഫ് റോഡ് ഷോ
പ്രവര്‍ത്തകരുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി കൊല്ലം ബൈപാസില്‍ യു.ഡി.എഫിന്‍റെ റോഡ് ഷോ. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ നേതൃത്വത്തിലായിരുന്നു റോഡ് ഷോ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ റോഡ് ഷോയ്ക്ക് പിന്നാലെയായിരുന്നു യു.ഡി.എഫിന്‍റെ റോഡ് ഷോ. കല്ലുന്താഴം മുതല്‍ കാവനാട് വരെ നടന്ന റോഡ് ഷോയില്‍ നിരവധി പ്രവര്‍ത്തകരും ജനങ്ങളും അണിനിരന്നു. കൊല്ലം ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ യു.ഡി.എഫ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയായി റോഡ് ഷോയിലെ ബഹുജനപങ്കാളിത്തം. ബൈക്കിലും മറ്റ് വാഹനങ്ങളിലുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇതുവഴി സഞ്ചരിച്ചു. വാദ്യമേളങ്ങളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെയായിരുന്നു യു.ഡി.എഫിന്‍റെ റോഡ് ഷോ. https://www.youtube.com/watch?v=N5WjZa6Drag മുന്‍ എം.പി എന്‍ പീതാംബരക്കുറുപ്പ്, കൊല്ലം ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ, മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ എ യൂനുസ്കുഞ്ഞ് തുടങ്ങിയവര്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in