Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എറണാകുളത്തെ 14 ബൂത്തുകളില്‍ റീ പോളിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ്

എറണാകുളത്തെ 14 ബൂത്തുകളില്‍ റീ പോളിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ്
കനത്ത മഴ വോട്ടെടുപ്പിനെ സാരമായി ബാധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ 14 ബൂത്തുകളില്‍ റീപോളിംഗ് വേണമെന്ന ആവശ്യവുമായി യു.ഡി.എഫ്. കനത്ത മഴ ജനജീവിതം പോലും സ്തംഭിപ്പിക്കുകയും വേട്ടെടുപ്പിനെ സാരമായി ബാധിക്കുകയും ചെയ്ത എറണാകുളം നിയോജക മണ്ഡലത്തിലെ 14 ബൂത്തുകളിലാണ് യു.ഡി.എഫ് റീ പോളിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പച്ചാളം അയ്യപ്പൻകാവ് ശ്രീ നാരായണ ഹയർ സെക്കന്‍റി സ്‌കൂളിലെ 64, 65, 66, 67, 68 നമ്പർ ബൂത്തുകൾ, കച്ചേരിപ്പടി സെന്‍റ് ആന്‍റണീസ്  ഹയർ സെക്കന്‍റി സ്‌കൂളിലെ 73-ാം നമ്പർ ബൂത്ത്,  എറണാകുളം ഗവണ്‍മെന്‍റ് ഗേൾസ്  ഹയർ സെക്കന്‍ററി സ്‌കൂളിലെ 93-ാം നമ്പർ നമ്പർ ബൂത്ത്, കലൂർ സെന്‍റ് സേവ്യേഴ്‌സ് എൽപി സ്‌കൂളിലെ 11 3-ാം നമ്പർ ബൂത്ത്, സെന്‍റ് ജോവാക്കിംസ് ഗേൾസ് യു.പി സ്‌കൂളിലെ 115-ാം നമ്പർ ബൂത്ത്, എറണാകുളം എസ്.ആർ.വി എൽ.പി സ്‌കൂളിലെ  88-ാം നമ്പർ ബൂത്ത്,  കലൂർ സെന്‍റ്അഗസ്റ്റിൻസ് എൽ.പി സ്‌കൂളിലെ 81-ാം  നമ്പർ ബൂത്ത്, പെരുമാനൂർ സെന്‍റ് തോമസ് ഗേൾസ് ഹൈസ്‌കൂളിലെ 94-ാം  നമ്പർ ബൂത്ത്, കടവന്ത്ര ഗാന്ധിനഗർ സെൻട്രൽ സ്‌കൂളിലെ 121-ാം നമ്പർ ബൂത്ത്, മാതാനഗർ പബ്ലിക് നേഴ്‌സറി സ്‌കൂളിലെ 117 -ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലാണ് യു.ഡി.എഫ് റീ പോളിംഗ് ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് യു.ഡി.എഫിന്‍റെ ചീഫ് ഇലക്ഷൻ ഏജന്‍റ് ടോണി ചമ്മണി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. കനത്ത മഴയും പിന്നാലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതും  വോട്ടർമാർക്ക് എത്തിച്ചേരാൻ കഴിയാത്തതുമെല്ലാം ഈ ബൂത്തുകളിൽ പോളിംഗ് ശതമാനം തീരെ കുറയാൻ ഇടയായെന്ന് പരാതിയിൽ പറയുന്നു. പോളിംഗ് സ്റ്റേഷനുകളും അവിടേക്ക് എത്തിച്ചേരാനുള്ള വഴികളും മുട്ടറ്റം വെള്ളത്തിൽ മുങ്ങിയത് കൊണ്ട് ഭൂരിഭാഗം വോട്ടർമാർക്കും ബൂത്തിലെത്താനും വോട്ട് രേഖപ്പെടുത്താനും കഴിഞ്ഞില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in