Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അഴീക്കോട് പിടിക്കാന്‍ യുഡിഎഫ്; സ്ഥാനാര്‍ത്ഥിയായി കരീം ചേലേരി, പ്രചാരണത്തിന് തുടക്കം

അഴീക്കോട് പിടിക്കാന്‍ യുഡിഎഫ്; സ്ഥാനാര്‍ത്ഥിയായി കരീം ചേലേരി, പ്രചാരണത്തിന് തുടക്കം
കണ്ണൂര്‍ അഴിക്കോട് നിയോജക മണ്ഡലം തിരിച്ച് പിടിക്കാന്‍ യുഡിഎഫ്. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അഡ്വക്കേറ്റ് കരീം ചേലേരിയാണ് അഴീക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി. അതിഗംഭീരമായ റോഡ് ഷോയിലൂടെ കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. അഴിക്കോട് നിയോജക മണ്ഡലം തിരിച്ച് പിടിക്കുക എന്ന ഒരൊറ്റ ലക്ഷ്യവുമായാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. കരീം ചേലേരി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ആവേശം ഒന്ന് കൂടി ഇരട്ടിച്ചു. യു.ഡി.എഫ് അഴീക്കോട് നിയോജക മണ്ഡലം കണ്‍വെന്‍ഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും പൂര്‍ത്തിയാക്കി . കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കരീം ചേലേരിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'മാന്‍ ഓഫ് ദി മാസസ്' എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും ചടങ്ങില്‍ വെച്ച് നടന്നു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയെ ആനയിച്ച് റോഡ് ഷോയും നടന്നു. നിരവധി പേരാണ് റോഡ് ഷോയില്‍ പങ്കാളികളായത്. അഴിക്കോട് മണ്ഡലം വന്‍ ഭൂരിപക്ഷത്തില്‍ തിരിച്ച് പിടിക്കുമെന്ന് കരീം ചേലേരി പറഞ്ഞു. സിറ്റിംഗ് എംഎല്‍എയായ കെ വി സുമേഷ് ആണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. തദ്ദേശ സ്വയംഭരണ തിരഞെടുപ്പില്‍ നേടിയവന്‍ മുന്നേറ്റമാണ് യുഡിഎഫ് പ്രതീക്ഷ.

Related articles

See all
Popular News

ഭരണത്തിന് ധാർഷ്ട്യം, മന്ത്രിമാർക്ക് അഹങ്കാരം; ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് എൻ.സി.പി

Popular News

"പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു"; പിബിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശന ശരങ്ങൾ; തിരിച്ച...

Popular News

സിപിഎമ്മിന്റെ 'ചതി', ജനവികാരം തിരിച്ചറിയുന്നതിൽ പരാജയം; തുറന്നടിച്ച് കേരള കോൺഗ്രസ് (എം) സ്...

Popular News

പത്മജയും പരാജയപ്പെട്ടു, കോട്ടകള്‍ ഇടിഞ്ഞു; തൃശൂരില്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തിയുള്ള ബി...

Save your stories

Sign in