Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

റിയാദില്‍ റസ്റ്റോറന്‍റ് തകർന്നുവീണ് മലയാളി ഉള്‍പ്പെടെ രണ്ട് പേർ മരിച്ചു

റിയാദില്‍ റസ്റ്റോറന്‍റ് തകർന്നുവീണ് മലയാളി ഉള്‍പ്പെടെ രണ്ട് പേർ മരിച്ചു
saudi-restaurant-collapse സൗദി തലസ്ഥാനമായ റിയാദില്‍ റസ്റ്റോറന്‍റ് തകർന്നുവീണ് മലയാളി ഉള്‍പ്പെടെ രണ്ട് പേർ മരിച്ചു. റൗദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറന്‍റിലാണ് അപകടമുണ്ടായത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കായംകുളം സ്വദേശി വൈക്കത്ത് പൊതുവേൽ അബ്ദുൽ അസീസ് കോയക്കുട്ടിയും തമിഴ്നാട് നാഗർകോവിൽ സ്വദേശിയുമാണ് മരിച്ചത്. മലയാളികൾ നടത്തുന്ന റസ്റ്റോറന്‍റിന്‍റെ മുൻ ഭാഗം ഭാഗികമായി നിലംപൊത്തുകയായിരുന്നു. പാരപ്പെറ്റും സൺഷെയ്ഡും റസ്റ്റോറൻറിന്‍റെ ബോർഡും ഉള്‍പ്പെടെ തകർന്നു വീഴുകയായിരുന്നു. പ്രഭാതഭക്ഷണത്തിന് ശേഷം ഹോട്ടലിന്‍റെ മുന്നില്‍ നിന്നിരുന്നു രണ്ടുപേരും ഇതിനടിയിൽ പെടുകയായിരുന്നു സമീപത്തുണ്ടായിരുന്ന ആറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഷുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തി 11 മണിയോടെ മൃതദേഹങ്ങൾ ഷുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ അബ്ദുൽ അസീസ് സ്ഥിരമായി ഭക്ഷണം കഴിക്കാൻ പതിവായെത്തിയിരുന്നത് ഇവിടെയാണ്. പ്രാതലിന് ശേഷം ഹോട്ടലിന്‍റെ തിണ്ണയിലിറങ്ങി നിൽക്കുമ്പോഴായിരുന്നു അപകടം. സാമൂഹിക പ്രവർത്തകൻ കൂടിയായ അബ്ദുൽ അസീസ് റിയാദിലെ കേളി കലാസാംസ്കാരിക വേദി സെൻട്രൽ കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമാണ്. റഫിയയാണ് ഭാര്യ. രണ്ട് മക്കൾ. ആരിഫ്, ആഷിന.

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in