കോര്‍പ്പറേഷന്‍ ബജറ്റ് നിരാശജനകം; കേവലം രാഷ്ട്രീയ പ്രസംഗമെന്ന് കെ.എസ് ശബരീനാഥന്‍
Jaihind TV News Report
Jaihind TV Web Desk
February 24, 2026
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് നഗരവാസികളെ നിരാശപ്പെടുത്തുന്നതാണെന്ന് യുഡിഎഫ്. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനോ ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകള്‍ക്കോ ബജറ്റില്‍ സ്ഥാനമില്ലെന്നും, ഇത് ബിജെപിയുടെ രാഷ്ട്രീയ പ്രസംഗമായി മാറിയെന്നും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ.എസ് ശബരീനാഥന്‍ ആരോപിച്ചു.
നഗരം നേരിടുന്ന അതീവ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബജറ്റിനായിട്ടില്ലെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി. കേന്ദ്ര പദ്ധതികളുടെ പേരുകള്‍ കുത്തിനിറയ്ക്കുക എന്നതിനപ്പുറം നഗരത്തിനായി പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മാലിന്യ സംസ്‌കരണത്തിന് വ്യക്തമായ രൂപരേഖയില്ലാത്തതും ശുദ്ധജലക്ഷാമം പരിഹരിക്കാനുള്ള ശാശ്വത പദ്ധതികളുടെ അഭാവവും ബജറ്റിന്റെ പോരായ്മയായി ശബരീനാഥന്‍ ചൂണ്ടിക്കാട്ടി.
തലസ്ഥാനത്തിന്റെ തീരദേശ മേഖലയെ ബജറ്റില്‍ പൂര്‍ണ്ണമായും അവഗണിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചു. മത്സ്യബന്ധന മേഖലയില്‍ ഏര്‍പ്പെടുന്ന സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങളോ അവരുടെ ഉന്നമനത്തിനായുള്ള പദ്ധതികളോ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തൊഴിലില്ലായ്മ പരിഹരിക്കാനോ വരുമാനം വര്‍ധിപ്പിക്കാനോ ഉള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും ബജറ്റിലില്ല.
ഭവന നിര്‍മ്മാണ പദ്ധതികളുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കം മൂലം ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. നഗരത്തെ ഒരു 'സുന്ദര നഗരമാക്കി' മാറ്റാനുള്ള വികസന കാഴ്ചപ്പാടുകള്‍ ഒന്നും തന്നെ ബജറ്റില്‍ കാണാനില്ലെന്നും ശബരീനാഥന്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10