Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തൃശ്ശൂർ പൂരത്തിന് കൊടിയേറി ; തൃശ്ശൂരിന് ഇനി ആഘോഷദിനങ്ങൾ...

തൃശ്ശൂർ പൂരത്തിന് കൊടിയേറി ; തൃശ്ശൂരിന് ഇനി ആഘോഷദിനങ്ങൾ...
തൃശ്ശൂർ പൂരത്തിന് കൊടിയേറി. പൂരത്തിന്‍റെ പ്രധാന പങ്ക് വഹിക്കുന്ന തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റ ചടങ്ങുകൾ പൂർത്തിയായി. ഇനി പൂരപ്രേമികൾക്ക് വിശ്രമമില്ലാത്ത ദിനരാത്രങ്ങൾ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് തൃശ്ശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തിൽ ശീവേലിക്ക് ശേഷം രാവിലെ 11:30ഓടെ തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്‍റെ കാർമികത്വത്തിൽ മണിയോടെയാണ് കൊടിയേറ്റ് ചടങ്ങുകൾ പൂർത്തീകരിച്ചു. തുടർന്ന് 12 മണിയോടെ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റ് ചടങ്ങുകൾ നടന്നു. പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്‍റെ കാർമികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ പൂർത്തിയാക്കിയത്. തുടർന്ന് പാറമേക്കാവ് തിരുവമ്പാടി ദേവിമാർ പുറത്തേയ്ക്കെഴുന്നള്ളി. പെരുവനം കുട്ടൻമാരാർ മേളത്തോടെയാണ് പാറമേക്കാവ് ഭഗവതിയുടെ പുറത്തെഴുന്നള്ളത്ത് നടന്നത്. കൂടാതെ പുരത്തിന്‍റെ ഘടക ക്ഷേത്രങ്ങളായ കണിമംഗലം ശാസ്താവ്, ലാലൂർ ഭഗവതി, അയ്യന്തോൾ കാർത്ത്യായനി, നെയ്തലക്കാവ് ഭഗവതി, ചെമ്പൂക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ്, ചൂരക്കാട്ടുകര ഭഗവതി, പൂക്കാട്ടിക്കര ഭഗവതി, കാരമുക്ക് ഭഗവതി എന്നീ ക്ഷേത്രങ്ങളിലും ഇതോടൊപ്പം കൊടിയേറ്റ് നടന്നു. പൂരം കൊടിയേറ്റ് കഴിഞ്ഞതോടെ ഉപചാരം ചൊല്ലുന്ന നാൾവരെ തൃശ്ശൂരിന് ഇനി ആഘോഷദിനങ്ങൾ...

Related articles

See all
Popular News

മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്നിധാനത്ത്; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദര്‍ശനത്തി...

Popular News

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി വി ഡി സതീശ...

Popular News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Save your stories

Sign in