Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെപിസിസി ആസ്ഥാനത്ത് ഇന്ദിരാഗാന്ധി അനുസ്മരണം

കെപിസിസി ആസ്ഥാനത്ത് ഇന്ദിരാഗാന്ധി അനുസ്മരണം
ഇന്ദിരാഗാന്ധിയുടെ 35 ആം രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ തുടങ്ങിയ പ്രമുഖ നേതാക്കൾ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു. ഇന്ദിരാഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തിയാണ് അനുസ്മരണ പരിപാടിക്ക് തുടക്കം കുറിച്ചത്. കെ പി സി സി മുൻ പ്രസിഡന്‍റ്‌ വി എം സുധീരൻ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നമ്മുടെ നാടിന്‍റെ ഐക്യവും, ഇന്ദിരാഗാന്ധി ഉയർത്തി പിടിച്ച മതേതര മൂല്യങ്ങളും ഇന്ന് വലിയ വെല്ലുവിളിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു ഇന്ദിരാഗാന്ധി ദേശസാൽക്കരിച്ച ബാങ്കുകളെ ഇന്ന് മോദി സമ്പന്നർക്ക് കൊള്ളയടിക്കാൻ തുറന്ന് കൊടുത്തിരിക്കുകയാണെന്നു എം.എം ഹസ്സൻ പറഞ്ഞു. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ മുഖ്യ പ്രഭാഷണം നടത്തി. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് സേവാ ദളിന്‍റെ ആഭിമുഖ്യത്തിൽ കെ പി പി ആസ്ഥാനത്തു രക്ത ദാന പരിപാടി നടത്തി. കെ പി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി തന്നെ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത് മഹത്തരമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in