Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നാലുചുറ്റും നിന്ന് രമയെ സംരക്ഷിക്കും; ടിപിയുടെ ശബ്ദം രമയിലൂടെ ഉയരുന്നത് സിപിഎമ്മിനെ നടുക്കുന്നു: പ്രതിപക്ഷ നേതാവ്

നാലുചുറ്റും നിന്ന് രമയെ സംരക്ഷിക്കും; ടിപിയുടെ ശബ്ദം രമയിലൂടെ ഉയരുന്നത് സിപിഎമ്മിനെ നടുക്കുന്നു: പ്രതിപക്ഷ നേതാവ്
കോഴിക്കോട്: കെ.കെ രമയെ നിശബ്ദയാക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ടി.പിയെ 51 വെട്ട് വെട്ടി അതി ക്രൂരമായി കൊന്നിട്ടും മുഖം വികൃതമാക്കിയിട്ടും തീരാത്ത പകയാണ് സിപിഎമ്മിന്. രമ സംസാരിക്കുമ്പോള്‍ ടി.പിയുടെ ശബ്ദമാണ്  നിയമസഭയില്‍ ഉയരുന്നത്. അത് സിപിഎമ്മിന് നടുക്കമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ടി.പിയുടെ ഭാര്യയെ വേട്ടയാടുകയാണ്. അതിന്‍റെയൊന്നും മുന്നില്‍ യുഡിഎഫോ രമയോ തലകുനിക്കില്ല. കെ.കെ രമയെ നാലു ചുറ്റും നിന്ന് രമയെ സംരക്ഷിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പയ്യന്നൂർ സഖാക്കളുടെ പേരില്‍ വന്ന ഭീഷണിക്കത്തിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വടകരയിലെ കസ്റ്റഡി മരണം വിശദമായി അന്വേഷിക്കേണ്ടതാണ്. ഗൗരവകരമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് കോഴിക്കോട് പറഞ്ഞു.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in