Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എം വി ജയരാജന് മറുപടി: ടികെ ഗോവിന്ദന്റെ റോഡ് ഷോയില്‍ പങ്കെടുത്ത് ഭാര്യ രമണി; അച്ചടക്ക നടപടിക്കൊരുങ്ങി സിപിഎം

എം വി ജയരാജന് മറുപടി: ടികെ ഗോവിന്ദന്റെ റോഡ് ഷോയില്‍ പങ്കെടുത്ത് ഭാര്യ രമണി; അച്ചടക്ക നടപടിക്കൊരുങ്ങി സിപിഎം
കണ്ണൂര്‍: തളിപ്പറമ്പ് മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് ഭാര്യയും സിപിഎം നേതാവുമായ കെ.പി. രമണി യുഡിഎഫ് വേദിയിലെത്തി. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനിലെത്തിയ രമണിയെ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഖദര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മുന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.കെ. ഗോവിന്ദനെ സ്വന്തം കുടുംബം പോലും പിന്തുണയ്ക്കുന്നില്ലെന്ന എം.വി. ജയരാജന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് രമണിയുടെ ഈ നീക്കം. 'ഗോവിന്ദന്‍ മാസ്റ്റര്‍ ഒറ്റപ്പെടാന്‍ പാടില്ല. കുടുംബം കൂടെയില്ലെന്ന പ്രചാരണം തന്നെ ഏറെ വേദനിപ്പിച്ചു. അതുകൊണ്ടാണ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് വേദിയിലെത്തിയത്,' രമണി പറഞ്ഞു. അതേസമയം കെ.പി. രമണിക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ സിപിഎം. നിലവില്‍ സിപിഎം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗമായ കെ.പി. രമണിക്ക് 49 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യമുണ്ട്. മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടി ഉണ്ടായേക്കാം എന്ന് അറിയാമെന്നും എന്നാല്‍ മാഷ് പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്ന ധാരാളം പേര്‍ പാര്‍ട്ടിക്കുള്ളിലുണ്ടെന്നും രമണി കൂട്ടിച്ചേര്‍ത്തു. പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. സിപിഎം പാളയത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പിന്തുണയുമായെത്തുന്നത് മണ്ഡലത്തില്‍ അട്ടിമറി വിജയമുണ്ടാക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം. തളിപ്പറമ്പിലെ ഈ സ്വാധീനം അയല്‍ മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in