Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ടൈഗര്‍ ഷ്റോഫിന് നേരെയുള്ള വെടിവെപ്പ്: ലക്ഷ്യം മറ്റൊരു പ്രമുഖന്‍; പ്രതികളുടെ വെളിപ്പെടുത്തൽ

ടൈഗര്‍ ഷ്റോഫിന് നേരെയുള്ള വെടിവെപ്പ്: ലക്ഷ്യം മറ്റൊരു പ്രമുഖന്‍; പ്രതികളുടെ വെളിപ്പെടുത്തൽ

മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്റോഫിന് നേരെ മുംബൈയിലെ ജൂഹുവില്‍ വെച്ചുണ്ടായ വെടിവെപ്പില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. നടന്‍ ടൈഗര്‍ ഷ്റോഫ് ആയിരുന്നില്ല തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും, മറ്റൊരു പ്രമുഖ വ്യക്തിയെ വധിക്കാന്‍ എത്തിയ തങ്ങള്‍ക്ക് ലക്ഷ്യം തെറ്റിയപ്പോഴാണ് നടനിലേക്ക് തിരിഞ്ഞതെന്നും പിടിയിലായ ഷൂട്ടര്‍മാര്‍ പോലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ ലക്ഷ്യമിട്ടിരുന്ന മറ്റ് പ്രമുഖ വ്യക്തി ആരാണെന്ന കാര്യം അക്രമികള്‍ വെളിപ്പെടുത്തിയിട്ടില്ല.

മുന്‍കൂട്ടി നിശ്ചയിച്ച പ്രമുഖനിലേക്ക് എത്താന്‍ സാധിക്കാതെ വന്നതോടെയാണ് അക്രമികള്‍ പദ്ധതി മാറ്റിയതും ടൈഗര്‍ ഷ്റോഫിനെ പിന്തുടര്‍ന്നതും. നടന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം റീലുകളില്‍ നിന്ന് അദ്ദേഹത്തിന് പോലീസിന്റെ ബോഡിഗാര്‍ഡ് സുരക്ഷയില്ലെന്ന് മനസ്സിലാക്കിയ ഷൂട്ടര്‍മാര്‍ ജൂഹുവില്‍ വെച്ച് നടനെ പിന്തുടരുകയായിരുന്നു. വെടിവെപ്പിനായി മുന്‍കൂറായി 50,000 രൂപ അഡ്വാന്‍സ് ലഭിച്ചുവെന്നും, കൃത്യത്തിനു ശേഷം കൂടുതല്‍ പണവും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തിരുന്നതായും ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.

ഞായറാഴ്ച വൈകുന്നേരം ഫുട്ബോള്‍ കളി കഴിഞ്ഞ് മടങ്ങവേയാണ് ജൂഹുവില്‍ വെച്ച് നടന്റെ കാറിന് നേരെ ഏഴ് റൗണ്ട് വെടിയുതിര്‍ത്തത്. ഉപയോഗിച്ച തോക്ക് ജാം ആയതിനാലാണ് കൂടുതല്‍ വെടിവെപ്പ് നടത്താന്‍ സാധിക്കാതിരുന്നത്. ആക്രമണത്തില്‍ നടനും ഡ്രൈവര്‍ക്കും പരിക്കേറ്റെങ്കിലും ഇവര്‍ വാഹനം ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബിഹാര്‍ സ്വദേശിയായ ഹൃതിക്, ഹരിയാന സ്വദേശികളായ റെഹാന്‍ (18), ഫൂല്‍ സിങ് (18) എന്നിവരെ പോലീസ് അതിവേഗം പിടികൂടി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയ് സംഘം ഏറ്റെടുത്തിട്ടുണ്ട്. നടന്‍ സല്‍മാന്‍ ഖാനുമായുള്ള ബന്ധം അവസാനപ്പിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തതിനാലാണ് വെടിവെപ്പ് നടത്തിയതെന്ന് അനില്‍ പണ്ഡിറ്റ് എന്നയാള്‍ ശബ്ദസന്ദേശത്തിലൂടെ അവകാശപ്പെട്ടു. സല്‍മാന്‍ ഖാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരെ വരുംദിവസങ്ങളിലും സമാനമായ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന ഭീഷണിയും സംഘം മുഴക്കിയിട്ടുണ്ട്.

Related articles

See all
Popular News

ജന്തര്‍ മന്തര്‍ പ്രതിഷേധം: സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കുമെതിരായ അന്വേഷണം ക്രൈംബ്രാഞ്ചി...

Popular News

ബിഗ് ബോസിൽ നിന്ന് അവധിയെടുത്ത് സൽമാൻ ഖാൻ; പകരം രോഹിത് ഷെട്ടി

Popular News

'ആര്‍എസ്എസിന് ഭരണഘടനാവിരുദ്ധ സമീപനം, താൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ'; രൂക്ഷ വിമർശനവുമായി...

Popular News

'രാമന്റെ പേര് പറഞ്ഞ് പാവങ്ങളുടെ കൂലി കവരുന്നു'; തൊഴിലുറപ്പ് പദ്ധതിയുടെ മാറ്റം ഗ്രാമീണ ഇന്ത...

Save your stories

Sign in