Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട്ടില്‍ കടുവ പശുക്കിടാങ്ങളെ കൊന്നു; പ്രദേശവാസികൾ ഭീതിയില്‍

വയനാട്ടില്‍ കടുവ പശുക്കിടാങ്ങളെ കൊന്നു; പ്രദേശവാസികൾ ഭീതിയില്‍
വയനാട്: പുല്‍പള്ളിയിൽ കടുവ ഇറങ്ങി രണ്ടു പശുക്കിടാങ്ങളെ കൊന്നു. ഇന്ന് ഉച്ചയോടെ പുല്‍പള്ളി കൊളവള്ളിയിലാണ് സംഭവം. കളപ്പുരയ്ക്കല്‍ ജോസഫിന്‍റെ ഒന്നര വയസ്സുള്ള പശുക്കിടാങ്ങളെയാണ് കടുവ കൊന്നത്. കൃഷിയിടത്തില്‍ മേയാന്‍ വിട്ട പശുക്കളെയാണ് കടുവ ആക്രമിച്ചത്. ആദ്യം പിടികൂടിയ പശുക്കിടാവിനെ വലിച്ചിഴച്ച് പുഴയ്ക്കക്കരെ എത്തിച്ചെങ്കിലും ജോസഫ് ബഹളംവെച്ചതോടെ പശുക്കിടാവിനെ ഉപേക്ഷിച്ചുപോയ കടുവ, സമീപത്തുണ്ടായിരുന്ന മറ്റൊരു പശുക്കിടാവിനെ പിടികൂടി. ജോസഫ് ബഹളം വെച്ചതോടെ പശുക്കിടാക്കളെ ഉപേക്ഷിച്ച് കടുവ കര്‍ണാടക വനമേഖലയിലേക്ക് കടന്നു. ജനവാസ മേഖലയില്‍ തുടർച്ചയായി കടുവയിറങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. കടുവയെ ഉടൻ കൂട് വെച്ചുപിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in