Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്രസർക്കാർ വിമർശിക്കുന്നവരെ കാരാഗൃഹത്തിലടയ്ക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ

കേന്ദ്രസർക്കാർ വിമർശിക്കുന്നവരെ കാരാഗൃഹത്തിലടയ്ക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ
വിമർശിക്കുന്നവരെ കാരാഗൃഹത്തിലടയ്ക്കുന്ന നിലപാടാണ് നരേന്ദ്ര മോദി, അമിത് ഷാ ദ്വയങ്ങളുടേതെന്ന് കെ.പി.സി.സി.പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഫാസിസ്റ്റ് നീക്കങ്ങളെ ചെറുക്കാൻ മുന്നോട്ട് വരുന്നവരെ നിശബ്ദമാക്കാനും ക്രൂരമായി വേട്ടയാടി ജയിലിലടയ്ക്കാനുമുള്ള നീക്കം എന്തു വിലകൊടുത്തും കോൺഗ്രസ് ചെറുത്തു പരാജയപ്പെടുത്തും. സാമ്രാജ്യത്വ ശക്തികൾക്ക് മുന്നിൽ മുട്ടുവളയ്ക്കാത്ത പ്രസ്ഥാനമാണ് കോൺഗ്രസെന്ന് വർഗീയ ഫാസിസ്റ്റുകൾ മനസിലാക്കുന്നത് നല്ലത്. കലാ- സാഹിത്യ-സാംസ്കാരിക നായകരുടെ വായ്മൂടിക്കെട്ടാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നത്. രാജ്യവ്യാപകമായി കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയാണ്. ഹിറ്റ്ലറും മുസോളിനിയും പയറ്റി പരാജയപ്പെട്ട കളിയാണിതെന്ന് മോദിയും സംഘപരിവാർ ശക്തികളും തിരിച്ചറിയണം.ഫാസിസത്തിന്റെ ബീഭത്സമുഖം ലോകത്തിന് തുറന്നുകാട്ടി ശക്തമായി മുന്നോട്ട് പോയ നെഹ്രുവിന്റെ പാർട്ടിയാണ് കോൺഗ്രസ്. മോദി സർക്കാരിന്റെ തെറ്റായ ചെയ്തികൾക്കെതിരായ പ്രക്ഷോഭ ചൂടിനാൽ രാജ്യത്തെ സർവകലാശാലകൾ തിളച്ച് മറിയുകയാണ്. യുവാക്കൾ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ ഭയവിഹ്വലരായി ജീവിക്കുന്ന അവസ്ഥ. ആയിരത്താണ്ട് പഴക്കകമുള്ള നമ്മുടെ മതനിരപേക്ഷ സംസ്കാരം ആരുടെ മുന്നിലും അടിയറവ് വയ്ക്കുന്ന പ്രശ്നമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in