Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുന്‍ മന്ത്രി തോമസ് ചാണ്ടി എം.എല്‍.എ അന്തരിച്ചു

മുന്‍ മന്ത്രി തോമസ് ചാണ്ടി എം.എല്‍.എ അന്തരിച്ചു
കൊച്ചി: മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയും എൻ.സി.പി സംസ്ഥാന പ്രസിഡന്‍റുമായ തോമസ് ചാണ്ടി അന്തരിച്ചു. അര്‍ബുദരോഗ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം കടവന്ത്രയിലെ വസതിയിലായിരുന്നു അന്ത്യം. 72 വയസായിരുന്നു. പിണറായി സര്‍ക്കാരില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. 1947 ആഗസ്ത് 29ന് വി.സി തോമസിന്‍റെയും ഏലിയാമ്മ തോമസിന്‍റെയും മകനായി ആലപ്പുഴയില്‍ ജനനം. ഭാര്യ മേഴ്സിക്കുട്ടി. ഒരു ആണും രണ്ട് പെണ്ണും ഉള്‍പ്പെടെ മൂന്ന് മക്കള്‍. 1970 ല്‍ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയെങ്കിലും പിന്നാലെ തന്നെ ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. കുവൈറ്റ് കേന്ദ്രമാക്കിയുള്ള പ്രമുഖ വ്യവസായിയാണ് തോമസ് ചാണ്ടി. പിന്നീട് 1996 കാലഘട്ടത്തിലാണ് രാഷ്ട്രീയത്തിൽ വീണ്ടും സജീവമായത്. 2006 ലും 2011 ലും കുട്ടനാട്ടിൽ കേരള കോൺഗ്രസിന്‍റെ ഡോക്ടർ കെ.സി ജോസഫിനെയും 2016 ല്‍ കേരള കോണ്‍ഗ്രസിന്‍റെ ജേക്കബ് ഏബ്രഹാമിനെയും  പരാജയപ്പെടുത്തിയാണ് തോമസ് ചാണ്ടി നിയമസഭയിലെത്തിയത്. ഹണി ട്രാപ്പില്‍ കുടുങ്ങി മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെച്ചതിനെ തുടർന്ന് 2017 ഏപ്രിലില്‍ തോമസ് ചാണ്ടി പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി അധികാരമേറ്റു. ക്യാന്‍സർ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ ആരോഗ്യനില തീര്‍ത്തും മോശമാവുകയായും മരണം സംഭവിക്കുകയുമായിരുന്നു.സംസ്കാരം നാളെ ചേന്നംകരി മാര്‍ത്തോമാ പള്ളിയില്‍.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in