Logo
CHANGE MODE
Sat, Jun 06, 2026 • 07:27 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

'ഭരണാധികാരിക്ക് വാഴ്ത്തുപാട്ട് മാത്രം പാടാന്‍ ഇത് ഉത്തരകൊറിയ അല്ല' ; പിണറായിയെ നെഹ്റുവിന്‍റെ ജനാധിപത്യബോധവും സഹിഷ്ണുതയും ഓർമിപ്പിച്ച് പി.സി വിഷ്ണുനാഥ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 10, 2020
1 min read Updated: June 05, 2026
Share:

'ഭരണാധികാരിക്ക് വാഴ്ത്തുപാട്ട് മാത്രം പാടാന്‍ ഇത് ഉത്തരകൊറിയ അല്ല' ; പിണറായിയെ നെഹ്റുവിന്‍റെ  ജനാധിപത്യബോധവും സഹിഷ്ണുതയും ഓർമിപ്പിച്ച് പി.സി വിഷ്ണുനാഥ്
  അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറി മാധ്യമപ്രവർത്തകരെ കടന്നാക്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്. വിമർശനങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്ത തരത്തിലുള്ള അസഹിഷ്ണുത ഒരു ഭരണാധികാരിക്ക് ഉണ്ടെങ്കില്‍ അത് നാടിന് നല്ലതല്ലെന്നും പി.സി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു. 'ഈയിടെയായി എന്നെ വിമർശിച്ച് വരയ്ക്കുന്നില്ലല്ലോ' എന്നാണ് കാർട്ടൂണിസ്റ്റ് ശങ്കറിനോട് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റു ചോദിച്ചത്. ഇത്തരത്തില്‍ സഹൃദയത്വത്തിന്‍റെയും സഹിഷ്ണുതയുടെയും വലിയൊരു ജനാധിപത്യ പാരമ്പര്യം നമുക്കുണ്ടെന്ന് പി.സി വിഷ്ണുനാഥ് പിണറായി വിജയനെ ഓർമ്മപ്പെടുത്തുന്നു. മുഖ്യമന്ത്രിമാരായ കെ കരുണാകരനും ഇ.കെ നായനാരും ഉമ്മൻചാണ്ടിയും തങ്ങളെ വിമർശിച്ചും പരിഹസിച്ചുമുള്ള കാർട്ടൂണുകളോട് അസ്വസ്ഥത കാട്ടിയിട്ടില്ലെന്ന് മാത്രമല്ല, ആസ്വദിക്കുക കൂടി ചെയ്തിരുന്നു. വിമർശനങ്ങളുയരുമ്പോള്‍ പത്രസമ്മേളനങ്ങളില്‍ പിണറായി വിജയന്‍ പൊട്ടിത്തെറിക്കുന്നു. ഭരണാധികാരിക്ക് വാഴ്ത്തുപാട്ടുകൾ മാത്രം പാടാൻ നമ്മുടെ രാജ്യത്തിന്‍റെ പേര് ഉത്തര കൊറിയ എന്നോ ചൈനയെന്നോ അല്ലെന്നും പി.സി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു. പി.സി വിഷ്ണുനാഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം : "താങ്കൾ ഈയിടെയായി എന്നെ വിമർശിച്ച് വരയ്ക്കുന്നില്ലല്ലോ ?" മലയാളികളുടെ അഭിമാനമായ കാർട്ടൂണിസ്റ്റ് ശങ്കറിനെ കണ്ടപ്പോൾ ഒരിക്കൽ മഹാനായ നെഹ്റു പരിതപിച്ചത് ഇങ്ങനെയാണ്. "Don't spare me shankar " എന്ന് 1948 മേയില്‍ ന്യൂഡല്‍ഹിയില്‍ ശങ്കേഴ്‌സ് വീക്കിലിയുടെ ഉദ്ഘാടന ചടങ്ങിൽ പോലും ജവഹര്‍ലാല്‍ നെഹ്രു പ്രത്യേകം പറഞ്ഞിരുന്നു. തന്നെ വിമർശിച്ച് വരയ്ക്കുന്നില്ലല്ലോ എന്ന് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കാർട്ടൂണിസ്റ്റിനോട് ചോദിച്ച സഹൃദയത്വത്തിന്റെയും സഹിഷ്ണുതയുടെയും വലിയൊരു ജനാധിപത്യ പാരമ്പര്യം നമുക്കുണ്ട്. മുഖ്യമന്ത്രിമാരായ കെ കരുണാകരനും ഇ കെ നായനാരും ഉമ്മൻചാണ്ടിയും തങ്ങളെ വിമർശിച്ചും പരിഹസിച്ചുമുള്ള കാർട്ടൂണുകളോട് അസ്വസ്ഥത കാട്ടിയിട്ടില്ലെന്ന് മാത്രമല്ല, ആസ്വദിക്കുക കൂടി ചെയ്തിരുന്നു. ഇവിടെയിതാ, നമ്മുടെ മുഖ്യമന്ത്രിക്ക് തനിക്കെതിരെ വരുന്ന കാർട്ടൂണിനെപ്പോലും സഹിഷ്ണുതയോടെ കാണാൻ മനസുവരുന്നില്ല. കാർട്ടൂണുകൾക്കും വാർത്തകൾക്കും വിമർശനങ്ങൾക്കും നേരെ പിണറായി വിജയൻ പത്രസമ്മേളനത്തിൽ പൊട്ടിത്തെറിക്കുകയാണിപ്പോൾ. ഭരണാധികാരിക്ക് വാഴ്ത്തുപാട്ടുകൾ മാത്രം പാടാൻ നമ്മുടെ രാജ്യത്തിന്റെ പേര് ഉത്തര കൊറിയ എന്നോ ചൈനയെന്നോ അല്ലല്ലോ. 'മലയാള മനോരമ'യിലെ ഒരു കാർട്ടൂൺ പോലും ഉൾക്കൊള്ളാനാവാത്ത അസഹിഷ്ണുത ഒരു ഭരണാധികാരിക്ക് ഉണ്ടെങ്കിൽ അത് നാടിന് നല്ലതല്ല - പി സി വിഷ്ണുനാഥ് https://www.facebook.com/pcvishnunadh.in/posts/2009055902559090
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10