Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്പ് പറയണം: അബിന്‍ വര്‍ക്കി

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്പ് പറയണം: അബിന്‍ വര്‍ക്കി

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ് യു പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന തരത്തില്‍ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയുടെ പേരില്‍ സിപിഎമ്മും മുന്‍ മന്ത്രി വീണാ ജോര്‍ജും കേരള ജനതയോട് മാപ്പ് പറയണമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ ആവശ്യപ്പെട്ടു. ഒരാള്‍ പറഞ്ഞ നുണയുടെ പേരില്‍ സംസ്ഥാനത്തുടനീളം കലാപ സമാനമായ അന്തരീക്ഷമാണ് സിപിഎം അഴിച്ചുവിട്ടതെന്നും, ഇതിന്റെ പേരില്‍ മലബാറിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവദിവസം നടക്കാത്ത കാര്യങ്ങളാണ് വീണാ ജോര്‍ജിന്റെ ഗണ്‍മാന്‍ മൊഴിയായി നല്‍കിയത്. മുന്‍ മന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഗണ്‍മാനോട് മൊഴി മാറ്റാന്‍ മറ്റാര്‍ക്കും പറയാന്‍ സാധിക്കില്ലല്ലോ എന്നും അബിന്‍ വര്‍ക്കി പരിഹസിച്ചു. നിരവധി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ് യു പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന് വരുത്തിതീര്‍ക്കാന്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍, പിണറായി വിജയന്‍, എ.എന്‍. ഷംസീര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് തിരക്കഥ മെനയുകയായിരുന്നു.

ഈ വ്യാജ തിരക്കഥയുടെ മറപിടിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ കേരളത്തിലുടനീളം കോണ്‍ഗ്രസ് നേതാക്കളെയും പാര്‍ട്ടി ഓഫീസുകളെയും ലക്ഷ്യമിട്ട് അക്രമം അഴിച്ചുവിട്ടത്. യാതൊരു തെറ്റും ചെയ്യാത്ത നിരപരാധികളായ കെഎസ് യു പ്രവര്‍ത്തകരെയാണ് ഒരു കാര്യവുമില്ലാതെ ജയിലിലടച്ചത്. എന്തിനുവേണ്ടിയാണ് ഇത്തരമൊരു ക്രൂരത ചെയ്തതെന്ന് വ്യക്തമാക്കണമെന്നും, അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിപിഎം നേതാക്കളും മുന്‍ മന്ത്രിയും ഉടന്‍ പരസ്യമായി മാപ്പ് പറയണമെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Save your stories

Sign in