Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഇത് സാമ്പത്തിക ഉത്തേജക പാക്കേജല്ല, കൊവിഡിന്‍റെ മറവിലെ സ്വകാര്യവത്ക്കരണം' : എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

'ഇത് സാമ്പത്തിക ഉത്തേജക പാക്കേജല്ല, കൊവിഡിന്‍റെ മറവിലെ സ്വകാര്യവത്ക്കരണം' : എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
  കൊവിഡിന്‍റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്ക്കണം നടപ്പിലാക്കുകയാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. സാമ്പത്തിക ഉത്തേജക പാക്കേജെന്ന് ഇതിനെ ഒരിക്കലും പറയാനാവില്ലെന്നും പാർലമെന്‍റില്‍ ചർച്ചയിലൂടെ പാസാക്കേണ്ട നയപരമായ കാര്യങ്ങളാണിപ്പോള്‍ കൊവിഡിന്‍റെ മറവില്‍ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊറോണയുടെ മറവിൽ സമ്പൂർണ സ്വകാര്യവത്കരണ പ്രക്രിയക്കാണ് കേന്ദ്രസർക്കാർ നേതൃത്വം കൊടുക്കുന്നത്. ഇതൊരു സാമ്പത്തിക ഉത്തേജക പാക്കേജല്ല. രാജ്യത്തെ സാധാരണ ജനങ്ങൾക്ക് ആശ്വാസം ലഭിക്കുന്ന പദ്ധതികളാണ് ഒരു സാമ്പത്തിക ഉത്തേജക പാക്കേജ് കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാൽ ഇതിന് ഘടകവിരുദ്ധമായി നയപരമായ കാര്യങ്ങളാണ് സർക്കാർ കൊവിഡിന്‍റെ മറവിൽ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി നാല് ഘട്ടങ്ങളിലായി നടത്തിയ പ്രഖ്യാപനങ്ങളിലൊന്നും രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത്തരം തീരുമാനങ്ങള്‍ ദീർഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതാണ്. പാർലമെന്‍റില്‍ നിയമനിർമാണം നടത്തിയതിന് ശേഷമാണ് നയപരമായ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കേണ്ടത്. സ്വകാര്യ മൂലധന ശക്തികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി തികച്ചും ജനങ്ങളെ കബളിപ്പിക്കുന്ന നടപടിയാണ് കേന്ദ്രം കൊവിഡിന്‍റെ മറവില്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in