Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാസർകോട് ഇരട്ടക്കൊലപാതകത്തിന് പിന്നിലും ടിപി കേസ് പ്രതികളോ : സംശയം പ്രകടിപ്പിച്ച് തിരുവഞ്ചൂര്‍

കാസർകോട് ഇരട്ടക്കൊലപാതകത്തിന് പിന്നിലും ടിപി കേസ് പ്രതികളോ : സംശയം പ്രകടിപ്പിച്ച് തിരുവഞ്ചൂര്‍
Thiruvanchoor-Radhakrishnan-MLA പെരിയ ഇരട്ടക്കൊലപാതകത്തിൽ ടിപി വധക്കേസ് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ കൊലപാതകം നടക്കുന്നതിന് തൊട്ട് മുമ്പ് ടി പി വധക്കേസിലെ പ്രതികളായ കിർമാണി മനോജിനും റഫീഖിനും പരോൾ നൽകി പുറത്തുവിട്ടിരുന്നു. പരോളിലിറങ്ങിയ ശേഷം ഇവര്‍ എവിടെയാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല നടത്തുന്നതിന് മുമ്പ് യുവാക്കളെ ഇടിച്ചിട്ട വാഹനത്തെക്കുറിച്ചും അന്വേഷിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. അടിയന്തരമായ കാര്യങ്ങൾക്ക് മാത്രമാണ് കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിക്കുക എന്നാല്‍ ഇപ്പോള്‍ അത്തരം എന്ത് ഗുരുതരമായ ആവശ്യമാണ് കിർമാണി മനോജിനും റഫീഖിനും ഉണ്ടായിരുന്നതെന്നും പരോൾ വാങ്ങി ഇരുവരും എങ്ങോട്ടാണ് പോയതെന്നതിനും മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in