Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മതില്‍ തീര്‍ക്കേണ്ടത് മതില്‍ചാടുന്ന ഭരണകൂടത്തിനെതിരെ: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

മതില്‍ തീര്‍ക്കേണ്ടത് മതില്‍ചാടുന്ന ഭരണകൂടത്തിനെതിരെ: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
Collectorate-March-Thiruvanchoor കേരളത്തിൽ മതിൽ തീർക്കേണ്ടത് മതിൽ ചാടുന്ന ഭരണകൂടത്തിനെതിരെ തന്നെയാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കേരള എൻ.ജി.ഒ അസോസിയേഷന്‍റെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ അടുത്തമാസം 8, 9 തീയതികളിൽ നടത്തുന്ന പണിമുടക്കിന് മുന്നോടിയായാണ് മാർച്ച് സംഘടിപ്പിച്ചത്. അടുത്തമാസം 8, 9 തീയതികളിൽ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി നോട്ടീസ് നൽകുന്നതിനായാണ് ജീവനക്കാർ കളക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചത്. തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയും ഭേദഗതികൾ പിൻവലിക്കുകയും ചെയ്യുക, ആദായനികുതി പരിധി ഉയർത്തുക, വിദ്യാഭ്യാസമേഖലയിലെ കാവിവല്‍ക്കരണവും ചുവപ്പ് വൽക്കരണവും ഉപേക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. Collectorate-March-Kottayam-Thiruvanchoor അച്ഛാദിൻ വാഗ്ദാനംചെയ്ത കേന്ദ്രസർക്കാരും, എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ സംസ്ഥാന സർക്കാരും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണെന്ന് ധർണ ഉദ്ഘാടനംചെയ്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. സംസ്ഥാന ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകുവാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എൻ ഹർഷകുമാർ, വൈസ് പ്രസിഡന്‍റ് കെ.എ മാത്യു തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in