Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുറത്തികാതിരിക്കുവാനുള്ള കാരണം ബോധിപ്പിക്കണം; വൈസ് ചാൻസിലർമാരുടെ ഹിയറിങ് ഇന്ന് രാജ്ഭവനിൽ

പുറത്തികാതിരിക്കുവാനുള്ള കാരണം ബോധിപ്പിക്കണം; വൈസ് ചാൻസിലർമാരുടെ ഹിയറിങ് ഇന്ന് രാജ്ഭവനിൽ
തിരുവനന്തപുരം: കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച കേരളത്തിലെ വൈസ് ചാൻസിലർമാരുടെ ഹിയറിങ് ഇന്ന് രാജ്ഭവനിൽ നടക്കും. രാവിലെ 11 മണിമുതലാണ് ഹിയറിങ്ങ് നിശ്ചയിച്ചിരിക്കുന്നത് . വൈസ് ചാൻസിലർമാർക്ക് നേരിട്ടോ അഭിഭാഷകർ മുഖേനയോ എത്തി പുറത്തികാതിരിക്കുവാനുള്ള കാരണം ബോധിപ്പിക്കാവുന്നതാണ് . യൂജിസി മാനദണ്ഡങ്ങൾ പാലിക്കാത്തതിന്‍റെ പേരിൽ കെ ടി യു വൈസ് ചാൻസിലർ ഡോക്ടർ രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവർണർ കേരളത്തിലെ മറ്റ് സർവ്വകലാശാലകളിലെ വൈസ് ചാൻസിലർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതിന് മറുപടി നൽകിയ വൈസ് ചാൻസിലർമാർക്ക് നേരിട്ട് കൂടുതൽ വിശദീകരണങ്ങൾ നൽകുവാനുളള അവസരമാണിന്നു നൽകിയിരിക്കുന്നത്. കണ്ണൂർ സർവ്വകലാശാല വിസി ഉൾപ്പെടെ ചില വൈസ് ചാൻസിലർമാർ ഇന്ന് ഹാജരാകാനാകില്ലെന്ന് ഗവർണറെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇതിനിടയിൽ ഇത്തരത്തിൽ നോട്ടിസ് നൽകിയതിനെതിരെ വിസിമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കോടതി വിധിയുടെ കൂടി പശ്ചാത്തലത്തിലാകും ഹിയറിംഗ് കഴിഞ്ഞാലും ഇക്കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കുക

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in