എനിക്ക് നല്‍കിയ സ്‌നേഹം പ്രിയങ്കയ്ക്കും നല്‍കണം; നിങ്ങള്‍ വയനാട്ടുകാരെ ഞാന്‍ എന്റെ സഹോദരിയെ ഏല്‍പ്പിക്കുകയാണ്,രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
October 23, 2024
1 min read
•
Updated: June 05, 2026
കല്‍പ്പറ്റ : പ്രിയപ്പെട്ടവര്‍ക്കായി എന്തും ചെയ്യുന്നവളാണ് പ്രിയങ്കയെന്ന് രാഹുല്‍ ഗാന്ധി. വയനാട് രണ്ട് എംപിമാരുള്ള മണ്ഡലം ആകുമെന്നും താന്‍ വയനാടിന്റെ അനൗദ്യോഗിക പാര്‍ലമെന്റ് മെമ്പറാണെന്നും രാഹുല്‍. തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ കുടുംബത്തെ നോക്കിയത് പ്രിയങ്കയാണെന്നും വയനാടിനോടുള്ള സ്നേഹം വാക്കുകള്‍ക്ക് അതീതമെന്നും രാഹുല്‍ വയനാട്ടിലെ പൊതുസമ്മേളനത്തില്‍ പറഞ്ഞു.
എനിക്ക് നല്‍കിയ സ്‌നേഹം പ്രിയങ്കയ്ക്കും നല്‍കണം. നിങ്ങള്‍ വയനാട്ടുകാരെ ഞാന്‍ എന്റെ സഹോദരിയെ ഏല്‍പ്പിക്കുകയാണ്. വയനാട്ടിലെ ജനങ്ങളുടെ പൂര്‍ണ പിന്തുണ സഹോദരിക്കുണ്ടാകണം. എന്റെ കൈയില്‍ ഉള്ള രാഖി പ്രിയങ്ക കെട്ടിയതാണ്.ഇത് പൊട്ടുന്നത് വരെ അഴിച്ചു മാറ്റില്ല. അതുപോലെ അറ്റുപോകാത്ത ബന്ധം പോലെ തന്റെ സഹോദരിയെ വയനാട്ടിലെ പ്രിയപ്പെട്ടവര്‍ നോക്കണമെന്നും കൂടെയുണ്ടാകുമെന്നാണ് നല്‍കാനുള്ള ഉറപ്പെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10